നെല്ലിക്ക ജ്യൂസ് ശീലമാക്കൂ; ഈ അസുഖങ്ങൾ അകറ്റാം

By Web TeamFirst Published Feb 22, 2019, 11:05 AM IST
Highlights

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിച്ചാൽ മലബന്ധ പ്രശ്നം തടയാം. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്.

എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല.  വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്‌, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. 

സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. അണുബാധ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. ദിവസവും ഒരു ​ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

രണ്ട്...

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിച്ചാൽ മലബന്ധ പ്രശ്നം തടയാം. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് നെല്ലിക്ക ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്.

മൂന്ന്...

നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കുന്നു. പിഎച്ച് ലെവൽ നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. 

നാല്...

ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. 

click me!