ഒാറൽ സെക്സ്; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

Published : Sep 12, 2018, 08:43 AM ISTUpdated : Sep 19, 2018, 09:23 AM IST
ഒാറൽ സെക്സ്; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

Synopsis

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

സാധാരണ സെക്സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് ഒാറൽ സെക്സ്. ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഒാറൽ സെക്സ് ​സഹായിക്കും. 

  ഗര്‍ഭകാലത്ത് സാധാരണ സെക്സില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്സ്. ഇത് ഗര്‍ഭകാലത്ത് ശരീര വേദനയും സ്ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്സെന്നാണ് പറയുന്നത്.  സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്. 

 ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.ഇതു കാരണം പുറപ്പെടുന്ന ഹോര്‍മോണുകള്‍ ഇത്തരം അസ്വസ്ഥതകള്‍ മാറ്റുന്നു. ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്സ് സഹായിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ