ദിവസവും പിസ്ത കഴിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Oct 30, 2018, 9:11 AM IST
Highlights

ദിവസവും പിസ്ത കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. പ്രതിരോധശേഷി കൂട്ടാൻ ദിവസവും മൂന്ന് പിസ്ത കഴിക്കുന്നത് ​ഗുണം ചെയ്യും.
 

എല്ലാ ആ​രോ​​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പിസ്ത. പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പിസ്ത. 

പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. 

പിസ്ത കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ ​ഗുണങ്ങൾ

1. ഹൃദയത്തെ സംരക്ഷിക്കും
2. തടി കുറയ്ക്കും
3.ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റും
4. കാഴ്ച്ച ശക്തി വർധിപ്പിക്കും.
5.പ്രതിരോധശേഷി കൂട്ടും
6. ചർമ്മത്തെ സംരക്ഷിക്കും.

              

click me!