
നിങ്ങള്‍, നിങ്ങളുടെ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കൈകോര്‍ത്ത് പിടിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അങ്ങനെ ചെയ്യുക. പങ്കാളിയുടെ കൈകോര്‍ത്ത് പിടിക്കുമ്പോള്‍ അവരുടെ വേദനകളൊക്കെ അലിഞ്ഞില്ലാതാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇങ്ങനെ കൈകോര്‍ത്ത് പിടിച്ച് നടക്കുകയോ, ഇരിക്കുകയോ ചെയ്യുന്നത്, പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുമത്രെ. അമേരിക്കയിലെ കൊളോറാഡോ സര്‍വ്വകലാശാലയിലെ പേവല്‍ ഗോള്‍ഡ്‌സ്റ്റീന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, സിനിമ കാണുമ്പോഴോ ഇങ്ങനെ കൈകള്‍ കോര്‍ത്തുപിടിക്കുന്നത്, ഹൃദയമിടിപ്പും ശ്വാസോച്ഛാസവും താഴ്‌ന്നുനില്‍ക്കാനും വളരെ റിലാക്‌സ്ഡ് ആയിരിക്കാനും സഹായിക്കും. ഇത് കടുത്ത മാനസികസമ്മര്‍ദ്ദങ്ങളില്‍നിന്ന് മുക്തി നല്‍കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam