ഫ്രഷ് വാനില ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം

Published : Nov 13, 2018, 10:05 AM IST
ഫ്രഷ് വാനില ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം

Synopsis

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വാനില ഐസ്ക്രീം വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

വിപ്പിംഗ് ക്രീം പൗഡർ                               40 ഗ്രാം
തണുത്ത പാൽ                                     അര കപ്പ്
വാനില എസ്സൻസ്                               1 ടീസ്പൂൺ 

ആദ്യം മൂന്ന് ചേരുവകളും നന്നായി ബീറ്റർ  കൊണ്ട് അടിച്ചു വിപ്പിംഗ് ക്രീം ഉണ്ടാക്കണം. ശേഷം ഫ്രിഡ്ജിൽ വയ്ക്കണം.

ഫ്രഷ് ക്രീം                                      100 ഗ്രാം
പഞ്ചസാര                                     അര കപ്പ്
ജലാറ്റിൻ പൗഡർ                        അര ടീസ്പൂൺ
പാൽ                                     ഒന്നര ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം...

ജലാറ്റിൻ പൗഡർ ഒന്നര ടേബിൾസ്പൂൺ പാലിൽ കലർത്തി 15 മിനിറ്റ്  വയ്ക്കുക. അപ്പോഴേക്കും ജലാറ്റിൻ നന്നായി കുതിർന്നു വരും. ഇനി ചെറിയ പാനിൽ പഞ്ചസാരയും ഫ്രഷ് ക്രീമും ചൂടാക്കുക. 

വളരെ ചെറിയ തീയേ പാടുള്ളു. തിളപ്പിക്കരുത്. തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ജലാറ്റിൻ ചേർത്ത് നന്നായി ഇളക്കുക. 

ശേഷം ഫ്രിഡ്ജിൽ വച്ച വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി ഫ്രീസറിൽ തണുപ്പിക്കാൻ വയ്ക്കാം. 4 മണിക്കൂർ കഴിയുമ്പോൾ ഐസ്ക്രീം റെഡി ആയിട്ടുണ്ടാകും.

PREV
click me!

Recommended Stories

നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
വാൾനട്ട് കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുമോ?