ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരണ്ട ചർമ്മം ഇല്ലാതാക്കാം

Published : Aug 04, 2018, 05:51 PM ISTUpdated : Aug 04, 2018, 05:57 PM IST
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരണ്ട ചർമ്മം ഇല്ലാതാക്കാം

Synopsis

വരണ്ട ചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിച്ചാൽ ചർമ്മം കൂടുതൽ വരളാൻ സാധ്യതയുണ്ട്.  അതിനാൽ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായ വെള്ളത്തിൽ കുളിക്കണം. കുളിക്കാൻ സോപ്പിനു പകരം ഷവർ ജെൽ ഉപയോഗിക്കുന്നതാണു നല്ലത്. വരണ്ടചർമ്മമുള്ളവർ പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

വരണ്ടചർമ്മം പലർക്കും വലിയ പ്രശ്നമാണ്. പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം ഉണ്ടായി കാണില്ല. മിക്ക കടകളിലും കാണുന്ന ക്രീമുകളിലും ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിൽ പുരട്ടിയാലുള്ള ദോഷത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല. വരണ്ട ചർമ്മമുള്ളവർ വളരെ കരുതലോടെ വേണം ചർമ്മം സൂക്ഷിക്കാൻ. വരൾച്ചയും നിറം മങ്ങലും വരണ്ട ചർമക്കാരുടെ പ്രധാന പ്രശ്‌നങ്ങളാണ്. അൽപം ശ്രദ്ധിച്ചാൽ വരണ്ട ചർമക്കാർക്കും സൗന്ദര്യം കാത്തുസൂക്ഷിക്കാനാകും. 

വരണ്ട ചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിച്ചാൽ ചർമ്മം കൂടുതൽ വരളാൻ സാധ്യതയുണ്ട്.  അതിനാൽ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായ വെള്ളത്തിൽ കുളിക്കണം. കുളിക്കാൻ സോപ്പിനു പകരം ഷവർ ജെൽ ഉപയോഗിക്കുന്നതാണു നല്ലത്. കുളി കഴിഞ്ഞാൽ ഉടൻ മോയിച്യുറൈസർ പുരട്ടണം. ഇതു ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും. വരണ്ട ചർമ്മമുള്ളവർക്ക് പ്രത്യേക മോയിച്യുറൈസർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ശരീരവും മുഖവും കഴുകാൻ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് മാത്രം ഉപയോഗിക്കുക. 

പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസത്തിൽ രണ്ടു തവണ കൂടുതൽ ഇവ ഉപയോഗിക്കരുത്.വരണ്ട ചർമ്മമുള്ളവർ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കരുത്. സോപ്പിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമം കൂടുതൽ വരളാൻ കാരണമാകും. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. ധാരാളം ജ്യൂസും കുടിക്കാം. അത് പോലെ തന്നെ ആൽമണ്ട് ഓയിലോ ബദാം ഓയിലോ സ്‌ഥിരമായി പുരട്ടി മസാജ് ചെയ്യുന്നതു ചർമ്മം മൃദുവാകാൻ സഹായിക്കും. 

മൂന്നോ നാലോ ബദാം പാലിൽ കുതിർക്കുക. ഇതരച്ച് അൽപം പാൽ കൂടി ചേർത്തു മുഖത്തിടുന്നതു ഇരുണ്ട ചർമമുള്ളവർക്കു നിറം വർദ്ധിപ്പിക്കാൻ നല്ലതാണ്. വരണ്ട ചർമക്കാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു തൈര്. തൈരും പയറു പൊടിയും തേനും ചേർത്തിടുന്നത് ഏറെ നല്ലതാണ്. വെള്ളരിക്കാ നീരും പഞ്ചസാരയും ചേർത്തു പുരട്ടിയാൽ മുഖത്തെ മൃതകോശങ്ങൾ അകന്നു തിളക്കം ലഭിക്കും.

ഏത്തപ്പഴവും തേനും ഒലീവ് ഓയിലും ചേർത്തു മുഖത്തിടുന്നത് വരണ്ട ചർമ്മം അകറ്റാൻ ഏറെ നല്ലതാണ്. രക്തചന്ദനവും റോസ് വാട്ടറും ചേർത്തു മുഖത്തിട്ടാൽ നിറം വർദ്ധിക്കുകയും ചർമം മൃദുവാകുകയും ചെയ്യും. മുഖത്തെ പാടുകൾ മാറ്റാൻ ക്യാരറ്റ് ജ്യൂസും തേനും ചേർത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാൽ മതി. കറ്റാർ വാഴയുടെ ജെൽ ദിവസവും ചർമ്മത്തിൽ പുരട്ടിയാൽ വരണ്ട ചർമ്മം ഇല്ലാതാകാൻ സഹായിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ