
പല്ല് വേദന പലരുടെയും പ്രശ്നമാണ്. പല്ല് വേദന വന്നാൽ എങ്ങനെ കുറയ്ക്കാമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നവരാണ് അധികവും.
വേദനസംഹാരികള്‍ പല്ല് വേദനക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നാല്‍ വീട്ടുവൈദ്യത്തിലൂടെ പല്ല് വേദനക്ക് ഇനി നിഷമങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം. വീട്ടിലെ ഈ നാല് കാര്യങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പല്ല് വേദന മാറ്റാനാകും.
1. ഗ്രാമ്പ്
പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ഗ്രാമ്പ്.മിക്ക വീടുകളിലും ഗ്രാമ്പ് ഉണ്ടാകുമല്ലോ. ഒന്നെങ്കിൽ ഗ്രാമ്പ് ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുക.അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഗ്രാമ്പ് പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.
2. എെസ്
പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.
3. കര്‍പ്പൂരതുളസി ചായ
കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.
4. ബേക്കിംഗ് സോഡ
പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റിൽ അൽപം ബേക്കിംഗ് സോഡ കൂടി ചേർത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാൻ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam