
മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ് ചെടികളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും. ചിലർക്ക് ചെടികൾ വളർത്തി ശീലമുണ്ടാകണമെന്നില്ല. എപ്പോഴും ചെടികൾ വളർത്തുന്നവർക്കും ചില തെറ്റുകളെക്കുറിച്ച് അറിവുണ്ടാകില്ല. വീട്ടിൽ ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കണം
വളരെ നിസ്സാരമായാണ് ചെടികൾക്ക് നമ്മൾ വെള്ളം ഒഴിക്കാറുള്ളത്. വൈകുന്നേരങ്ങളിലും ഉച്ച നേരത്തും ചെടികൾക്ക് വെള്ളമൊഴിക്കുന്നത് നല്ലതാണ്. എന്നാൽ ഇത് ചെടികൾക്ക് ദോഷമുണ്ടാക്കുകയും ചെയ്യാറുണ്ട്. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് ചെടികൾക്ക് വെള്ളമൊഴിക്കേണ്ടത്. അതേസമയം രാത്രി സമയങ്ങളിൽ വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടിക്ക് ഫങ്കൽ ഉണ്ടാവാൻ കാരണമാകുന്നു.
അമിതമായി വെള്ളമൊഴിക്കരുത്
ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കാൻ പാടില്ല. എന്നാൽ വെള്ളം കുറയാനും പാടില്ല. ഈ രണ്ട് കാര്യങ്ങളും ചെടിയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ചെടിക്ക് വളരാൻ ആവശ്യമായ രീതിയിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം.
ചെടി നടുന്ന സ്ഥലം
ചെടി നന്നായി വളരണമെങ്കിൽ നല്ല രീതിയിലുള്ള സൂര്യപ്രകാശം, വെളിച്ചം, വായു സഞ്ചാരം എന്നിവ ഉണ്ടായിരിക്കണം. അതിനാൽ തന്നെ ചെടികൾ വളർത്താൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഇക്കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഓരോ ചെടികൾക്കും വ്യത്യസ്തമായ പരിപാലനമാണ് വേണ്ടത്.
മണ്ണിന്റെ ഉപയോഗം
മണ്ണിന്റെ ഗുണനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചെടിക്ക് വളർച്ച ഉണ്ടാകുന്നത്. നല്ല നീർവാർച്ചയും പോഷകഗുണങ്ങളുമുള്ള മണ്ണിലാണ് ചെടികൾ നട്ടുവളർത്തേണ്ടത്. മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത് വേരുകൾ നശിച്ച് പോകാൻ കാരണമാകുന്നു. നല്ല പോഷകങ്ങൾ ലഭിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ച നിന്നുപോകാനും സാധ്യതയുണ്ട്.
മുറിച്ച് മാറ്റണം
ചെടി ആരോഗ്യത്തോടെ വളരണമെങ്കിൽ പഴുത്തതും കേടുവന്നതുമായ ഇലകളും തണ്ടുകളും മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. വളരുംതോറും വെട്ടിവിട്ടില്ലെങ്കിൽ ചെടി കാടുപോലെ വളരുകയും വായുസഞ്ചാരം ഇല്ലാതാവുകയും ചെയ്യുന്നു. കൂടാതെ ഇത് കീടശല്യത്തിനും കാരണമായേക്കാം.