
ചെടികൾ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ്. പല നിറത്തിലും ആകൃതിയിലുമാണ് ചെടികൾ ഉള്ളത്. ഭംഗി കണ്ട് മാത്രം ചെടികൾ വാങ്ങരുത്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവവും ഗുണങ്ങളുമുണ്ട്. നിങ്ങളുടെ ആവശ്യമനുസരിച്ച് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. മനോഹരമാക്കുന്നതിനൊപ്പം വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ ഹാങ്ങിങ് പ്ലാന്റുകൾ വളർത്തുന്നത് നല്ലതാണ്. വീടിനുള്ളിൽ വളർത്താവുന്ന 5 ഹാങ്ങിങ് പ്ലാന്റുകൾ ഇതാണ്.
സ്ട്രിംഗ് ഓഫ് പേൾസ്
ജ്വല്ലറി ബീഡുകൾ പോലെയാണ് ഇതിന്റെ ഇലകൾ. ഇതിൽ വെള്ളം സംഭരിക്കാൻ സാധിക്കും. അതിനാൽ തന്നെ വരൾച്ചയെ പ്രതിരോധിക്കാൻ ഈ ചെടിക്ക് കഴിയും. വീടിനെ മനോഹരമാക്കാനും ഈ ഹാങ്ങിങ് പ്ലാന്റ് മികച്ച ഓപ്‌ഷനാണ്.
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. പ്രത്യേകിച്ചും തുടക്കക്കാർക്ക് മണി പ്ലാന്റ് നല്ലൊരു ഓപ്‌ഷനാണ്. ഏതു കാലാവസ്ഥയിലും ഇത് വേഗത്തിൽ വളരുന്നു. പോട്ടിലോ, ഹാങ്ങിങ് ബാസ്കറ്റിലോ ഇത് വളർത്താവുന്നതാണ്.
സ്ട്രിംഗ് ഓഫ് ഹാർട്സ്
ഇലകളാണ് ഈ ചെടിയെ വ്യത്യസ്തമാക്കുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചെറിയ ഇലകളാണ് ഇതിനുള്ളത്. ഇത് ഹാങ്ങിങ് ബാസ്കറ്റിൽ വളർത്തുന്നത് വീടിന് പ്രത്യേക ഭംഗി നൽകുന്നു. ഈ ചെടിക്ക് പരിചരണവും കുറവാണ്.
സ്വിസ് ചീസ് വൈൻ
എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്വിസ് ചീസ് വൈൻ. ഇതിന്റെ തിളങ്ങുന്ന ഇലകളാണ് ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.
ഇംഗ്ലീഷ് ഐവി
വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ ഇംഗ്ലീഷ് ഐവി നല്ലതാണ്. വളരെ ചെറിയ തോതിലുള്ള വെളിച്ചമാണ് ചെടിക്ക് ആവശ്യം. പലനിറത്തിലും ആകൃതിയിലും ഇംഗ്ലീഷ് ഐവി ഉണ്ട്.