
വീട് എളുപ്പം വൃത്തിയാക്കാൻ വേണ്ടി പലതരം ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ക്ലീനറുകളും വീട് വൃത്തിയാക്കാൻ നല്ലതല്ല. ഈ ക്ലീനറുകൾ ഉപയോഗിച്ച് ഒരിക്കലും ഇവ വൃത്തിയാക്കാൻ പാടില്ല. വീട് വൃത്തിയാക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വൈപ്പുകൾ ഒരിക്കലും വീട് വൃത്തിയാക്കാൻ എടുക്കരുത്. അണുക്കൾ ഇല്ലാതാക്കുമെങ്കിലും ഇതിൽ ഈർപ്പം ഉണ്ട്. ഇത് ഉപയോഗിച്ച് തുടയ്ക്കുമ്പോൾ ഈർപ്പം പറ്റിപ്പിടിക്കുകയും ഇത് പൂപ്പലും കറയും ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
പേപ്പർ ടവൽ ഉപയോഗിക്കാൻ എളുപ്പമാണ്. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കാൻ പേപ്പർ ടവലിന് സാധിക്കില്ല. ഇത് വൃത്തിയാക്കുന്നതിന് പകരം കൂടുതൽ അഴുക്ക് ഉണ്ടാവാൻ കാരണമാകുന്നു. പേപ്പർ ടവലിന് പകരം മൈക്രോഫൈബർ തുണി ഉപയോഗിക്കാവുന്നതാണ്. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു.
3. സുഗന്ധതൈലങ്ങൾ
വീട് വൃത്തിയാക്കാനും നല്ല സുഗന്ധം പരത്താനും സുഗന്ധതൈലങ്ങൾക്ക് സാധിക്കും. എന്നാലിത് നേരിട്ട് ഉപയോഗിക്കുന്നത് നല്ലതല്ല. ശരിയായ രീതിയിൽ വെള്ളത്തിൽ കലർത്തി ആകണം സുഗന്ധതൈലങ്ങൾ ഉപയോഗിക്കേണ്ടത്.
4. ബ്ലീച്ച്
ഒട്ടുമിക്ക വീടുകളിലും വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് ബ്ലീച്ചാണ്. ഇത് അണുവിമുക്തമാക്കാൻ നല്ലതാണ്. എന്നാൽ എന്തും ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കില്ല. അബദ്ധത്തിൽ വസ്ത്രങ്ങളിലോ വീട്ടുപകരണങ്ങളിലോ വീണാൽ അവയ്ക്ക് കേടുപാടുകൾ സംഭവിക്കും.
5. നാരങ്ങയും വിനാഗിരിയും
പ്രകൃതിദത്തമായ രീതിയിൽ വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്നവയാണ് നാരങ്ങയും വിനാഗിരിയും. വൃത്തിയാക്കാൻ നല്ലതാണെങ്കിലും എല്ലാത്തരം വസ്തുക്കളും ഇത് ഉപയോഗിച്ച് വൃത്തിയാക്കൻ സാധിക്കില്ല. ഇതിൽ അസിഡിറ്റി കൂടുതൽ ആയതിനാൽ തന്നെ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. നാരങ്ങയും വിനാഗിരിയും ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം.