
എന്തും എളുപ്പത്തിന് വെക്കുവാനും ഉപയോഗിക്കുവാനും കഴിയുന്ന ഇടമാണ് യൂട്ടിലിറ്റി റൂമുകൾ. എന്നാൽ പലരും ഇതിനോട് വലിയ താല്പര്യം കാണിക്കാറില്ല എന്നതാണ് സത്യാവസ്ഥ. നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറമാണ് യൂട്ടിലിറ്റി റൂമുകളുടെ ഉപയോഗം. എന്തൊക്കെ ഉപയോഗങ്ങളാണെന്ന് അറിയാം.
ബെഡ്‌റൂമുകൾക്ക് അടുത്തായി യൂട്ടിലിറ്റി റൂമുകൾ സജ്ജീകരിക്കുന്നത് കൊണ്ട് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. അധിക വീടുകളിലും, ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ബെഡ്‌റൂമിൽ തന്നെ ആണ് ഉണ്ടാവുക. ബാത്റൂം ഉൾപ്പെടെ എല്ലാം കിടപ്പുമുറിയിൽ ഉണ്ടാവും. എന്നാൽ ഇത് സൗകര്യക്കുറവും ഒരുപാട് സ്ഥലം ആവശ്യമായി വരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, വാഷ് ബേസിൻ, ഡ്രസിങ് സ്പെയ്സ്, വാർഡ്രോബ്, ഡ്രസ്സ് അയണിങ് തുടങ്ങിയവ ബെഡ്‌റൂമിൽ നിന്നും യൂട്ടിലിറ്റി റൂമുകളിലേക്ക് മാറ്റുകയാണെങ്കിൽ ഉപയോഗിക്കാൻ എളുപ്പമാകുകയും, ബെഡ്‌റൂമിൽ ആവശ്യത്തിന് സ്പെയ്സ് ഉണ്ടാവുകയും ചെയ്യുന്നു.
പുറത്ത് പോയി വരുമ്പോൾ നമ്മൾ എളുപ്പത്തിന് നേരെ ബാത്റൂമിലേക്കാണ് കയറുന്നത്. വൃത്തിയാകാൻ ബാത്റൂമിനുള്ളിൽ കയറുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളും നമ്മൾ ബാത്റൂമിനുള്ളിൽ ഇടാറുണ്ട്. എന്നിട്ട് ഈ വസ്ത്രങ്ങളെ ബാത്റൂമിനുള്ളിൽ തന്നെ അലക്കി വൃത്തിയാക്കും. ശേഷം അലക്കിയ വസ്ത്രങ്ങളെ പുറത്തേക്ക് കൊണ്ട് പോയി വിരിച്ചിടണം. ഇത് കൂടുതൽ പണിയുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ റൂമിനോട് ചേർന്ന് ബാത്റൂമുകൾ നിർമിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ പുറത്ത് നിന്നും വൃത്തിയായതിന് ശേഷം ബെഡ്‌റൂമിനുള്ളിൽ കയറാം.
ചില സമയങ്ങളിൽ നമുക്ക് ഒന്നിനും സമയം ഉണ്ടാകില്ല. ഉദാഹരണത്തിന് അലക്കിയ വസ്ത്രങ്ങൾ ഉണക്കാൻ ഇടാൻ ചിലപ്പോൾ സമയം കിട്ടണമെന്നില്ല. എന്നാൽ അലക്കിയ വസ്ത്രങ്ങൾ ഉണക്കാൻ ഇടാതിരിക്കാനും കഴിയില്ല. ടെറസിന് മുകളിലോ പുറത്തോ വിരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ യൂട്ടിലിറ്റി റൂമുകൾ ഉപയോഗിക്കാൻ സാധിക്കും. അയ, വാഷിങ് മെഷീൻ, ലോൺട്രി ബാസ്കറ്റ് എന്നിവ വെക്കുകയാണെങ്കിൽ ജോലിയുടെ സ്വഭാവം അനുസരിച്ച് ഓരോന്നും വേർതിരിച്ച് വെക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ യൂട്ടിലിറ്റി റൂമുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ പണികൾ ഒരു പരിധിവരെ എളുപ്പമാക്കാൻ കഴിയും.
ബാത്റൂമിൽ ഈ സാധനങ്ങൾ വയ്ക്കുമ്പോൾ സൂക്ഷിക്കണം