കാസ്റ്റ് അയൺ കുക്കിങ് പാൻ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

Published : Mar 01, 2025, 11:53 AM ISTUpdated : Mar 01, 2025, 11:57 AM IST
കാസ്റ്റ് അയൺ കുക്കിങ് പാൻ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

Synopsis

ഇന്ന് പാചകത്തിന്റെ സ്റ്റൈൽ അടിമുടി മാറിയിരിക്കുന്നു. പഴയ രീതിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമാണ് ഇന്ന് അടുക്കളയിലെ പാചകവും പാചകരീതികളും. കരിച്ചട്ടിയും ഇരുമ്പ് പാത്രങ്ങളുമൊക്കെ ഔട്ട് ഓഫ് ഫാഷനായി കഴിഞ്ഞിരിക്കുന്നു.

ഇന്ന് പാചകത്തിന്റെ സ്റ്റൈൽ അടിമുടി മാറിയിരിക്കുന്നു. പഴയ രീതിയിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമാണ് ഇന്ന് അടുക്കളയിലെ പാചകവും പാചകരീതികളും. കരിച്ചട്ടിയും ഇരുമ്പ് പാത്രങ്ങളുമൊക്കെ ഔട്ട് ഓഫ് ഫാഷനായി കഴിഞ്ഞിരിക്കുന്നു. ഇന്ന് അധികവും നോൺ സ്റ്റിക്കി പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ കാസ്റ്റ് അയൺ കുക്കിങ് പാൻ അതിൽനിന്നുമൊക്കെ വ്യത്യസ്തമാണ്. സോളിഡ് മെറ്റൽ ഉപയോഗിച്ച് നിർമിച്ചതാണ് കാസ്റ്റ് അയൺ കുക്കിങ് പാൻ. ഇത് ചൂടിനെ നന്നായി നിലനിർത്താൻ സഹായിക്കുകയും പാചകം എളുപ്പമാക്കുകയും ചെയ്യുന്നു. കാസ്റ്റ് അയൺ കുക്കിങ് പാൻ എളുപ്പത്തിൽ ഉപയോഗിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ.

ചൂടാക്കുക 

കാസ്റ്റ് അയൺ ചൂടാകാൻ കുറച്ച് സമയം എടുക്കുന്നതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുന്നേ ചൂടാക്കാൻ വെക്കണം. ഒരിക്കൽ ചൂടായാൽ അത് അങ്ങനെ തന്നെ പാനിൽ നിലനിൽക്കും. ഇത് ഭക്ഷണം പറ്റിപ്പിടിച്ചിരിക്കുന്നത് തടയുകയും ചെയ്യും.

എണ്ണ

കാസ്റ്റ് അയൺ പാൻ നോൺ സ്റ്റിക്ക് അല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പായി എണ്ണ ഒഴിച്ചു കൊടുക്കാം. ഇത് നിങ്ങളുടെ പാനിനെ കൂടുതൽ മൃദുലമാക്കുന്നു. ഭക്ഷണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുകയും ചെയ്യും. 

അസിഡിക് ഭക്ഷണം 

തക്കാളി, വിനാഗിരി, സിട്രസ് എന്നിവ ചേർത്തുള്ള ഭക്ഷണങ്ങൾ അധിക നേരം പാനിൽ വേവിക്കാതിരിക്കുക. ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പാകം ചെയ്താൽ പാനിന്റെ പ്രതലങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷ്യസാധനങ്ങൾ വേഗത്തിൽ വേവിച്ചെടുക്കണം. 

സോപ്പ് 

സോപ്പ് ഉപയോഗിച്ച് പാൻ കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. പകരം ചൂട് വെള്ളവും മൃദുവായ ബ്രഷും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. പാൻ കഴുകിയതിന് ശേഷം ഉടനെ ഉണക്കി എടുക്കണം. ഈർപ്പം തങ്ങി നിന്നാൽ തുരുമ്പെടുക്കാൻ സാധ്യത ഉള്ളതുകൊണ്ട് ചെറിയ രീതിയിൽ എണ്ണയിട്ട് തുടച്ചെടുക്കാവുന്നതാണ്.

സൂക്ഷിക്കുന്നത് 

ആവശ്യം കഴിഞ്ഞ് കഴുകിയതിന് ശേഷം പാനിലെ ഈർപ്പം പൂർണമായും പോയെന്ന് ഉറപ്പ് വരുത്തണം. വെള്ളത്തിന്റെ അംശം ഇല്ലാത്ത സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്. ആവശ്യമെങ്കിൽ പേപ്പർ ടവൽ വെച്ചുകൊടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാനിൽ തങ്ങിനിൽക്കുന്ന ഈർപ്പത്തെ എളുപ്പത്തിൽ വലിച്ചെടുക്കും.    

അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്