കുപ്പി വൃത്തിയാക്കാറില്ലേ? എങ്കിൽ സൂക്ഷിച്ചോളൂ 

Published : May 29, 2025, 02:05 PM IST
കുപ്പി വൃത്തിയാക്കാറില്ലേ? എങ്കിൽ സൂക്ഷിച്ചോളൂ 

Synopsis

ഡിഷ് സോപ്പ് ഉപയോഗിച്ച് കുപ്പി നന്നായി വൃത്തിയാക്കാൻ സാധിക്കും. വെവ്വേറെ ഭാഗങ്ങളുള്ള കുപ്പി ആണെങ്കിൽ അവ ഓരോന്നും ഇളക്കി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

എപ്പോഴും നമ്മൾ വൃത്തിയാക്കാത്ത ഒന്നാണ് വെള്ളം കുടിക്കുന്ന കുപ്പി. നിരന്തരമായി ഉപയോഗിക്കുമ്പോൾ കുപ്പിയിൽ വെള്ളത്തിന്റെ കറയും അതുമൂലം ദുർഗന്ധവും ഉണ്ടാകുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ കുപ്പി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇല്ലെങ്കിൽ കുപ്പിയിൽ അണുക്കൾ പെരുകുകയും അത് ഉള്ളിലേക്ക് ചെന്ന് രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കുപ്പി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി. 

1. വഴുക്കമോ ദുർഗന്ധമോ ഉണ്ടായാൽ കുപ്പി വൃത്തിയാക്കാൻ സമയം ആയെന്നാണ് മനസിലാക്കേണ്ടത്. എന്നും ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ആഴ്ചയിൽ ഒരിക്കൽ നന്നായി വൃത്തിയാക്കാൻ മറക്കരുത്. 

2. ഡിഷ് സോപ്പ് ഉപയോഗിച്ച് കുപ്പി നന്നായി വൃത്തിയാക്കാൻ സാധിക്കും. വെവ്വേറെ ഭാഗങ്ങളുള്ള കുപ്പി ആണെങ്കിൽ അവ ഓരോന്നും ഇളക്കി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

3. ബ്ലീച്ചും ബേക്കിംഗ് സോഡയും ചേർത്തും കുപ്പിയിലെ കറയും ദുർഗന്ധവും ഇല്ലാതാക്കാൻ സാധിക്കും. തണുത്ത വെള്ളത്തിൽ ബേക്കിംഗ് സോഡയും ബ്ലീച്ചും ചേർത്തതിന് ശേഷം രാത്രി മുഴുവൻ കുപ്പിയിലാക്കി വയ്ക്കാം. ശേഷം ചൂട് വെള്ളത്തിൽ കഴുകിയെടുത്താൽ മതി. 

4. പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഇത് വളരെ ചിലവ് കുറഞ്ഞതും വിഷാംശം ഇല്ലാത്തതുമാണ്. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് അണുക്കളെ വേഗത്തിൽ നശിപ്പിക്കുന്നു.   

5. നിങ്ങൾ ഉപയോഗിക്കുന്ന കുപ്പി ഡിഷ് വാഷർ സേഫ് ആണെങ്കിൽ ഡിഷ് വാഷറിലിട്ട് കഴുകിയെടുക്കാൻ സാധിക്കും. കഴുകാനിടുമ്പോൾ കുപ്പി ഡിഷ് വാഷറിന്റെ ഏറ്റവും മുകൾ ഭാഗത്തായി വയ്ക്കാൻ ശ്രദ്ധിക്കണം. ചൂട് വെള്ളത്തിലായിരിക്കണം കുപ്പി കഴുകേണ്ടത്. 

PREV
Read more Articles on
click me!

Recommended Stories

സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി