
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. എന്നാൽ എപ്പോഴാണ് ഏത് സമയത്താണ് ഇത് വളർത്തേണ്ടതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ തക്കാളി നന്നായി വളരുകയുള്ളു. തക്കാളി വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
2. തണുപ്പുള്ള മണ്ണിൽ തക്കാളി നടുന്നത് വേരുകൾ നന്നായി വളരുന്നതിന് തടസ്സമാകുന്നു. അതേസമയം മണ്ണിൽ ആവശ്യത്തിനുള്ള ചൂട് ഉണ്ടെങ്കിൽ വേരുകൾ ശക്തിയോടെ വളരുകയും ചെയ്യും. ഇത് ചെടിക്ക് നല്ല വളർച്ച ലഭിക്കാൻ സഹായിക്കുന്നു.
3. പലയിനം തക്കാളികൾ ലഭ്യമാണ്. ഇതിൽ നിന്നും കാലാവസ്ഥയ്ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പൊതുവെ തക്കാളിക്ക് ചൂടാണ് ആവശ്യമെങ്കിലും മാറിവരുന്ന കാലാവസ്ഥയിലും ഇത് നന്നായി വളരുന്നു.
4. നല്ല വളർച്ച ലഭിക്കണമെങ്കിൽ തക്കാളിക്ക് നേരിട്ടുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്. കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ തക്കാളിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം നന്നായി ലഭിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ചയെ ബാധിക്കുന്നു.
5. ചെടി വളർത്തുമ്പോൾ നല്ല രീതിയിലുള്ള വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ചെടിക്ക് ഫങ്കൽ രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ചെടികൾ അടുക്കി വളർത്തുന്നത് ഒഴിവാക്കാം.
6. തക്കാളി ചെടി നന്നായി വളരാൻ നല്ല വളം ഉപയോഗിക്കേണ്ടതുണ്ട്. വേരുകൾക്ക് പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ ചെടി ആരോഗ്യത്തോടെ വളരുകയുള്ളു. അതിനാൽ തന്നെ ചെടിക്ക് കൃത്യ സമയങ്ങളിൽ വളമിട്ടുകൊടുക്കാൻ ശ്രദ്ധിക്കാം.