ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് സ്റ്റീൽ പാത്രങ്ങളുടെ ഗുണം. എന്നാൽ കറയും അഴുക്കും അടിഞ്ഞുകൂടുമ്പോൾ വൃത്തിയാക്കാൻ കുറച്ചധികം സമയം ചിലവഴിക്കേണ്ടതായി വരുന്നു.
അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ. ഭക്ഷണങ്ങൾ പാകം ചെയ്യാനും സൂക്ഷിക്കാനുമൊക്കെ സ്റ്റീൽ പാത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് സ്റ്റീൽ പാത്രങ്ങളുടെ ഗുണം. എന്നാൽ കറയും അഴുക്കും അടിഞ്ഞുകൂടുമ്പോൾ വൃത്തിയാക്കാൻ കുറച്ചധികം സമയം ചിലവഴിക്കേണ്ടതായി വരുന്നു. എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
1.വൃത്തിയാക്കാം
ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ കറപിടിച്ച പാത്രം മുക്കിവെയ്ക്കണം. കുറഞ്ഞത് 15 മിനിറ്റെങ്കിലും പാത്രം വെള്ളത്തിൽ മുക്കിവയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഇത് പാത്രത്തിൽ പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതേസമയം കഴുകിയ ഉടനെ തന്നെ വൃത്തിയുള്ള ടവൽ ഉപയോഗിച്ച് പാത്രം തുടയ്ക്കാൻ ശ്രദ്ധിക്കണം.
2. ബേക്കിംഗ് സോഡയും വിനാഗിരിയും
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് എളുപ്പം കറപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചതിന് ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നല്ല വെള്ളത്തിൽ പാത്രം കഴുകിയെടുത്താൽ മതി.
3. തിളപ്പിച്ച വെള്ളവും ബേക്കിംഗ് സോഡയും
കടുത്ത കറ നീക്കം ചെയ്യാൻ തിളപ്പിച്ച വെള്ളവും ബേക്കിംഗ് സോഡയും മതി. വൃത്തിയാക്കാനുള്ള പാത്രത്തിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡയിട്ട് നന്നായി തിളപ്പിക്കണം. തണുപ്പ് ആറിക്കഴിഞ്ഞാൽ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.


