ദിവസവും വെള്ളമൊഴിക്കേണ്ടതില്ലാത്ത 5 ഇൻഡോർ ചെടികൾ ഇതാണ്

Published : Jan 13, 2026, 02:28 PM IST
indoor plants

Synopsis

ചെടികളെ പരിപാലിക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. പ്രത്യേകിച്ചും ചെടികൾക്ക് ദിവസവും വെള്ളമൊഴിക്കേണ്ടി വരുന്നു.

വീട്ടിൽ ചെടികൾ വളർത്തുന്നത് മാനസിക സന്തോഷവും സമാധാന അന്തരീക്ഷവും ലഭിക്കാൻ സഹായിക്കുന്നു. എന്നാൽ ചെടികളെ പരിപാലിക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. പ്രത്യേകിച്ചും ചെടികൾക്ക് ദിവസവും വെള്ളമൊഴിക്കേണ്ടി വരുന്നു. ചില ദിവസങ്ങളിൽ സമയക്കുറവ് കാരണം വെള്ളമൊഴിക്കാറുമുണ്ടാവില്ല. അതിനാൽ തന്നെ വെള്ളം ഇല്ലാതെയും വളരുന്ന ഈ ഇൻഡോർ ചെടികൾ വളർത്തൂ.

കറ്റാർവാഴ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് തലമുടിയുടെ വളർച്ചയ്ക്കും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇലയിൽ വെള്ളം ശേഖരിക്കുന്നത് കൊണ്ട് തന്നെ കറ്റാർവാഴ ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല. അതേസമയം നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

സ്‌നേക് പ്ലാന്റ്

സ്‌നേക് പ്ലാന്റിന് വളരെ ചെറിയ പരിചരണം മാത്രമാണ് ആവശ്യം. ഏത് സാഹചര്യത്തിലും ചെടി നന്നായി വളരും. ആഴ്ചകളോളം സ്‌നേക് പ്ലാന്റ് വെള്ളമില്ലാതെ വളരുന്നു. കാരണം ഇതിന്റെ ഇലകളിലാണ് വെള്ളം ശേഖരിക്കുന്നത്. അതിനാൽ തന്നെ മണ്ണ് വരണ്ടാലും ചെടി ദിവസങ്ങളോളം വളരും.

ജേഡ് പ്ലാന്റ്

ജേഡ് പ്ലാന്റിന്റെ ഇലകളും വെള്ളം ശേഖരിക്കാറുണ്ട്. ചൂട് കാലത്തും നന്നായി വളരുന്ന ചെടിയാണിത്. മണ്ണ് നന്നായി വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതി.

സിസി പ്ലാന്റ്

വെള്ളമില്ലാതെയും വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. എത്രദിവസം വരെയും വെള്ളമില്ലാതെ ചെടി വളരും. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ എളുപ്പം വളർത്താൻ കഴിയും. ഇതിന്റെ തിളക്കമുള്ള ഇലകൾ വീടിനെ മനോഹരമാക്കുന്നു.

കടലാസ് ചെടി

വീടിനുള്ളിലും വളരുന്ന ചെടിയാണ് കടലാസ് ചെടി. മനോഹരമായ പൂക്കളാണ് കടലാസ് ചെടിക്കുള്ളത്. വെള്ളമില്ലാതെയും ദിവസങ്ങളോളം ഇത് വളരും. അതേസമയം ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ക്യാബേജ് അണുവിമുക്തമാക്കി വൃത്തിയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ