തണുപ്പുകാലത്ത് വീടകം ചൂടാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Jan 10, 2026, 05:53 PM IST
winter home tips

Synopsis

വീടിനുള്ളിൽ രാവിലെയും വൈകുന്നേരങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വീടകം ചൂടുള്ളതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

മഴക്കാലംപോലെ തന്നെ തണുപ്പുകാലവും ആസ്വദിക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ സമയത്തെ തണുപ്പിനെ അതിജീവിക്കാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടിവരും. പ്രത്യേകിച്ചും വീടിനുള്ളിൽ രാവിലെയും വൈകുന്നേരങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വീടകം ചൂടുള്ളതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

1.കാരണം കണ്ടെത്താം

വീടിനുള്ളിൽ തണുപ്പ് വരുന്നതിന്റെ കാരണമാണ് നമ്മൾ ആദ്യം തിരിച്ചറിയേണ്ടത്. വാതിലുകൾ, ജനാല, ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്ന ടൈലുകൾ എന്നിവ വീടിനുള്ളിൽ തണുപ്പ് ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വീടിനുള്ളിൽ തണുപ്പ് കയറുന്നതിനെ തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കാം.

2. വായുവിനെ തടയാം

വീടിനുള്ളിലെ ചെറിയ ഇടകളും തുറന്നിട്ട വാതിലുകളും തണുപ്പ് കയറാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ തണുപ്പ് സമയങ്ങളിൽ ജനാലയും വാതിലും തുറന്നിടുന്നത് ഒഴിവാക്കാം. വീടിനുള്ളിൽ വിടവുകൾ ഉണ്ടെങ്കിൽ അത് അടയ്ക്കാനും ശ്രദ്ധിക്കണം.

3. കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം

ജനാലകളിൽ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് പുറത്തുനിന്നും വരുന്ന തണുപ്പിനെ തടയാനും വീടിനുള്ളിൽ ചൂട് ലഭിക്കാനും സഹായിക്കുന്നു. പഴയ ബ്ലാങ്കറ്റുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചും ജനാലകൾ മൂടാവുന്നതാണ്.

4. സൂര്യപ്രകാശം ലഭിക്കണം

സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വീട് ക്രമീകരിക്കാൻ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ നല്ല ചൂട് കിട്ടാൻ സഹായിക്കുന്നു. അതിനാൽ തന്നെ സൂര്യപ്രകാശത്തെ തടയുന്ന വസ്തുക്കൾ ഒഴിവാക്കാം.

5. റഗ്ഗ്‌ ഉപയോഗിക്കാം

ടൈലിലും മാർബിൾ ഫ്ലോറിലുമെല്ലാം തണുപ്പ് പിടിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഫ്ലോറിൽ റഗ്ഗ് ഇടുന്നത് നല്ല ചൂട് ലഭിക്കാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഈ ഭക്ഷണ സാധനങ്ങൾ ഒന്നിൽകൂടുതൽ തവണ ചൂടാക്കാറുണ്ടോ?
പച്ചക്കറിയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്ന 6 അടുക്കള രീതികൾ