
വീട്ടിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ്. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ചെടികൾ ആരോഗ്യത്തോടെ വളരാൻ വളം ആവശ്യമാണ്. വീട്ടിൽ തന്നെയുള്ള ഈ വളങ്ങൾ ഉപയോഗിക്കൂ. ചെടികൾ തഴച്ചു വളരും.
പഴത്തൊലിയിൽ ധാരാളം പൊട്ടാസ്യവും ഫോസ്ഫറസും മറ്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പഴത്തൊലി വെള്ളത്തിലിട്ട് വെയ്ക്കാം. കുറച്ച് ദിവസം അങ്ങനെ തന്നെ വെയ്ക്കുമ്പോൾ പഴത്തൊലിയുടെ ഗുണങ്ങൾ എല്ലാം വെള്ളത്തിൽ ലയിച്ചുചേരും. ഇത് ചെടിയിലേക്ക് ഒഴിച്ചാൽ മതി. ചെടികൾ നന്നായി വളരും.
കാപ്പിപ്പൊടിയിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന്റെ പോഷക മൂല്യം കൂട്ടുന്നു. ഇത് മണ്ണിൽ നേരിട്ടോ കമ്പോസ്റ്റിൽ ചേർത്തോ ഇടാവുന്നതാണ്. കാപ്പിപ്പൊടി ചെടികൾ നന്നായി വളരാൻ സഹായിക്കുന്നു.
3. മുട്ടത്തോട്
മുട്ടത്തോടിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചെടികളിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയാൻ സഹായിക്കുന്നു. മുട്ടത്തോട് നന്നായി പൊടിച്ച് മണ്ണിൽ ചേർത്താൽ മതി. ചെടി ആരോഗ്യത്തോടെ വളരും.
4. എപ്സം സാൾട്ട്
എപ്സം സാൾട്ടിൽ മഗ്നീഷ്യവും സൾഫറും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കലർത്തി ചെടികൾക്ക് ഒഴിക്കാം. മാസത്തിൽ ഒരുതവണ ഒഴിച്ചാൽ മതി. ചെടികൾ ആരോഗ്യത്തോടെ വളരും.
5. പച്ചക്കറി വെള്ളം
പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിട്ട വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം ചെടികളിൽ ഒഴിക്കാം. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചെടികൾ നന്നായി വളരും.