വീട്ടിൽ കറ്റാർവാഴ തഴച്ചു വളരാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

Published : Nov 02, 2025, 09:21 PM IST
aloe vera

Synopsis

വളരെ കുറച്ച് വെള്ളവും വെളിച്ചവും മാത്രമാണ് കറ്റാർവാഴയ്ക്ക് ആവശ്യം. വീട്ടിൽ കറ്റാർവാഴ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ധാരാളം ഔഷധ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ കറ്റാർവാഴ തഴച്ചു വളരുന്നു. കറ്റാർവാഴ നന്നായി വളരാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.പോട്ട് തെരഞ്ഞെടുക്കാം

നല്ല ഡ്രെയിനേജ് ഹോളുകൾ ഉള്ള പോട്ടാണ് കറ്റാർവാഴ വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ടെറാക്കോട്ട അല്ലെങ്കിൽ ക്ലേ പോട്ടുകൾ വാങ്ങാം. നല്ല പ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. അതേസമയം നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണം. ഇത് ഇലകൾ കരിഞ്ഞുപോകാൻ കാരണമാകുന്നു.

2. നീർവാർച്ചയുള്ള മണ്ണ്

നല്ല നീർവാർച്ചയുള്ള മണ്ണാണ് കറ്റാർവാഴയ്ക്ക് ആവശ്യം. വെള്ളം കെട്ടിനിന്നാൽ വേരുകൾ പെട്ടെന്ന് നശിച്ചുപോകുന്നു. കമ്പോസ്റ്റ്, പെരിലൈറ്റ് എന്നിവ മണ്ണിൽ ചേർക്കാം. ഇത് വേരുകൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

3. പ്രകാശം ലഭ്യമാക്കാം

നല്ല രീതിയിലുള്ള പ്രകാശം കറ്റാർവാഴയ്ക്ക് ആവശ്യമാണ്. എങ്കിൽ മാത്രമേ ചെടിക്ക് നല്ല വളർച്ച ലഭിക്കുകയുള്ളൂ. അതേസമയം നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. ഇത് ചെടി കരിഞ്ഞുപോകാൻ കാരണമാകുന്നു.

4. വെള്ളമൊഴിക്കുന്നത്

കറ്റാർവാഴയ്ക്ക് അമിതമായ വെള്ളം ആവശ്യം വരുന്നില്ല. എന്നിരുന്നാലും മണ്ണ് വരണ്ട് തുടങ്ങുമ്പോൾ വെള്ളം തളിക്കേണ്ടതുണ്ട്. അതേസമയം തണുപ്പുകാലത്ത് ചെടിക്ക് വെള്ളമൊഴിക്കേണ്ടതില്ല.

5. പരിചരണം

ചൂടുള്ള സ്ഥലങ്ങളിലാണ് കറ്റാർവാഴ വളരുന്നത്. എന്നാൽ അമിതമായ ചൂടോ തണുപ്പോ ഉള്ള സ്ഥലങ്ങളിൽ ചെടി വെയ്ക്കരുത്. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്