
വീടിനുള്ളിൽ എളുപ്പം വളർത്തിയെടുക്കാൻ കഴിയുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വളരെ ചെറിയ പരിചരണം മാത്രമാണ് ആവശ്യം. എന്നാൽ വീടിനുള്ളിൽ വളർത്തുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ചെടികൾ എളുപ്പം വളരുകയില്ല. അതിനാൽ തന്നെ പ്രകാശം കിട്ടുന്ന സ്ഥലത്ത് വളർത്താൻ ശ്രദ്ധിക്കണം.
ചൂട് കുറവായതിനാൽ തന്നെ തണുപ്പുകാലത്ത് ചെടിക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതി.
3. നേരിട്ടല്ലാത്ത സൂര്യപ്രകാശം
നേരിട്ടല്ലാത്ത പ്രകാശമാണ് മണി പ്ലാന്റിന് ആവശ്യം. നേരിട്ട് പ്രകാശമേൽക്കുന്നത് ചെടി പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുന്നു.
4. ജനാലയുടെ സൈഡിൽ വെയ്ക്കരുത്
ജനാല, വാതിൽ എന്നിവയ്ക്കടുത്തായി മണി പ്ലാന്റ് വളർത്തുന്നത് ഒഴിവാക്കാം. രാത്രിയിലെ ശക്തമായ തണുപ്പ് കാരണം ചെടി നശിച്ചുപോകാൻ കാരണമുണ്ട്
5. കീടങ്ങളെ അകറ്റാം
തണുപ്പുകാലത്ത് കീടങ്ങളുടെ ശല്യം കൂടുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ചെടി പരിശോധിച്ച് കീടശല്യം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
6. വെട്ടിവിടാം
തണുപ്പുകാലത്ത് അമിതമായി മണി പ്ലാന്റ് വെട്ടിവിടരുത്. അതേസമയം കേടുവന്നതും ഉണങ്ങിയതുമായ ഇലകൾ ഒഴിവാക്കാൻ മറക്കരുത്.