
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതേസമയം ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാനും സാധ്യത കൂടുതലാണ്. മണ്ണിൽ നിന്നും വളരുന്നതുകൊണ്ട് തന്നെ ഇതിൽ അഴുക്കും ചെളിയും കീടങ്ങളും ഉണ്ടായേക്കാം. അതിനാൽ തന്നെ പാകം ചെയ്യുന്നതിന് മുമ്പ് ചീര നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ചീരയുടെ കട്ടിയുള്ള തണ്ട് ആദ്യം തന്നെ മുറിച്ചുകളയണം. ശേഷം പഴുത്തതും കേടുവന്നതുമായ ഇലകൾ മുറിച്ചുമാറ്റാം. ഇത് ചീര ഫ്രഷായിരിക്കാൻ സഹായിക്കുന്നു.
ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം ചീര അതിലേക്ക് ഇട്ടുവെയ്ക്കാം. 5 മിനിറ്റ് അങ്ങനെ തന്നെ വെള്ളത്തിൽ മുക്കിവെയ്ക്കണം. ഇത് ചീരയിൽ പറ്റിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുന്നു.
3. കൈകൾ ഉപയോഗിച്ച് വൃത്തിയാക്കാം
വെള്ളത്തിൽ മുക്കിവെച്ച ചീര കൈകൾ ഉപയോഗിച്ച് നന്നായി കഴുകണം. ഇത് മറഞ്ഞിരിക്കുന്ന അഴുക്കിനെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ കീടങ്ങളെയും അകറ്റാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
4. നന്നായി കഴുകാം
ഉരച്ച് കഴുകിയതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ ചീര നന്നായി കഴുകിയെടുക്കാം. ഇത് ബാക്കിയുള്ള അഴുക്കിനെയും നീക്കം ചെയ്യാൻ സഹായിക്കുന്നു.
5. സൂക്ഷിക്കേണ്ട രീതി
കഴുകിയതിന് ശേഷം ചീരയിലുള്ള വെള്ളം നന്നായി കളയണം. ഈർപ്പം പറ്റിയിരിക്കുന്നത് പൂർണമായും ഒഴിവാക്കാം. ശേഷം ഉണങ്ങിയ സ്ഥലത്ത് വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.