തണുപ്പുകാലത്ത് വീട്ടിൽ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Oct 12, 2025, 04:29 PM IST
indoor-plant

Synopsis

ശരിയായ അളവിൽ വെള്ളം, സൂര്യപ്രകാശം, വളം തുടങ്ങിയവ ലഭിച്ചാൽ മാത്രമേ ഇൻഡോർ ചെടികൾ നന്നായി വളരുകയുള്ളൂ. തണുപ്പുകാലത്ത് വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതനുസരിച്ചാണ് ചെടികൾക്ക് പരിചരണം നൽകേണ്ടതും. പ്രത്യേകിച്ചും ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ അളവിൽ വെള്ളം, സൂര്യപ്രകാശം, വളം തുടങ്ങിയവ ലഭിച്ചാൽ മാത്രമേ ഇൻഡോർ ചെടികൾ നന്നായി വളരുകയുള്ളൂ. തണുപ്പുകാലത്ത് വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വെള്ളമൊഴിക്കുന്നത്

തണുപ്പുകാലത്ത് വെളിച്ചം കുറവായിരിക്കും. അതുപോലെ തന്നെ വെള്ളവും ഈ സമയത്ത് ആവശ്യം വരുന്നില്ല. സൂര്യപ്രകാശം ഏൽക്കുന്നതിനനുസരിച്ച് ചെടിക്ക് വെള്ളവും വേണ്ടി വരുന്നു. അതിനാൽ തന്നെ തണുപ്പുകാലത്ത് ചെടികൾക്ക് അധികം വെള്ളം ഒഴിക്കേണ്ടതില്ല. രണ്ടാഴ്ച്ച കൂടുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതിയാകും.

സൂര്യപ്രകാശം

തണുപ്പുകാലത്ത് ചെടികൾക്ക് വളരെ ചെറിയ അളവിൽ മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുള്ളു. അതിനാൽ തന്നെ വീടിനുള്ളിൽ വളർത്തുമ്പോൾ ചെടികൾ ജനാലയയുടെ വശത്തായി വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെടിക്ക് കൂടുതൽ പ്രകാശം ലഭിക്കാൻ സഹായിക്കുന്നു.

ഇലകൾ കൊഴിയുന്നത്

വേനൽക്കാലത്ത് പുറത്ത് വളർത്തിയിരുന്ന ചെടികൾ വീടിനകത്ത് വളർത്തുമ്പോൾ ഇലകൾ കൊഴിയാറുണ്ട്. ഇത് സാധാരണമാണ്. പഴയ ഇലകൾ കൊഴിഞ്ഞ് പുതിയ ഇലകൾ വരുകയും ചെയ്യുന്നു.

താപനില

പുറത്ത് തണുപ്പുണ്ടെങ്കിലും വീടിനകത്ത് ചൂട് തങ്ങി നിൽക്കുന്നു. എന്നാലിത് ചെടികൾക്ക് നല്ലതാണ്. അതേസമയം അമിതമായ തണുപ്പും, ചൂടും ചെടികൾക്ക് പറ്റുന്നതല്ല. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു.

വളങ്ങൾ

തണുപ്പുകാലത്ത് ചെടികൾക്ക് വളത്തിന്റെ ആവശ്യം വരുന്നില്ല. കാരണം ഈ സമയത്ത് വളരെ ചെറിയ രീതിയിൽ മാത്രമാണ് ചെടികൾ വളരുന്നത്. പുതിയ ഇലയോ തണ്ടോ ഒന്നും തന്നെ ചെടിയിൽ ഉണ്ടാകുന്നില്ല. അതിനാൽ തന്നെ തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് വളമിടുന്നത് ഒഴിവാക്കണം.

കീടശല്യം

ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ പലതരം കീടങ്ങൾ അതിനുചുറ്റും വരും. ഇത് ചെടി നശിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ ചെടികൾ ഇടയ്ക്കിടെ പരിശോധിച്ച് കീടശല്യം ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ