
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിൽ ഹോം ലോൺ എടുക്കുന്നവർക്ക് ആശ്വാസമാകും. റിപ്പോ നിരക്ക് 25 ബിപിഎസ് ആണ് റിസർവ് ബാങ്ക് നിലവിൽ കുറച്ചിരിക്കുന്നത്. റിപ്പോ നിരക്കിലെ ഈ കുറവ് ഹോം ലോണുകളുടെ പലിശ കുറയാൻ സഹായിക്കുന്നു. അതിനാൽ തന്നെ വീട് വയ്ക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവർക്ക് ഇതാണ് ലോൺ എടുക്കാൻ പറ്റിയ സമയം. വായ്പ ചിലവുകൾ കുറയുന്നതിന് അനുസരിച്ച് ആഗ്രഹിച്ചതുപോലൊരു വീട് നിർമ്മിക്കാനോ അല്ലെങ്കിൽ വാങ്ങാനോ നിങ്ങൾക്ക് സാധിക്കും.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി റിപ്പോ നിരക്കിൽ വർദ്ധനവ് ഉണ്ടായിരുന്നു. ഈ സമയം വായ്പ എടുത്തവർക്ക് നിലവിലെ അവസരം കൂടുതൽ പ്രയോജനപ്പെടുത്താനാകും. അതിനുവേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി. ഹോം ലോൺ എടുത്തവർ ഇബിഎൽആർ പലിശ സംവിധാനത്തിലേക്ക് മാറണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ അവസരം കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. ഇത് മാറ്റുന്നതിന് ബാങ്കിൽ നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്. അതേസമയം നിങ്ങൾ എടുത്തിരിക്കുന്ന വായ്പ ബിപിഎൽആർ, എംസിഎൽആർ സംവിധാനത്തിലാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഹോം ലോൺ പലിശ കുറയുന്നത് വായ്പയെടുത്തവർക്ക് നികുതി ആനുകൂല്യങ്ങളിലും നേട്ടം ലഭിക്കുന്നു. ഇത് ആദായ നികുതി നിയമപ്രകാരം പലിശ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കും. അതായത് വായ്പ എടുത്ത സമയത്തെ പ്രിൻസിപ്പൽ പേയ്‌മെന്റിന് ഡിഡക്ഷൻ ലഭിക്കുന്നു. ഇത് പല വർഷങ്ങളിലായി അടയ്ക്കുന്ന മൊത്തം പലിശ തുകയിലും കുറവ് ഉണ്ടാവാൻ സഹായിക്കും. രിസാവ് ബാങ്കിന്റെ ഈ നിലപാട് ഭാവന വായ്പ എടുക്കാൻ പോകുന്നവർക്കും നിലവിൽ വായ്പ എടുത്തവർക്കും ഒരുപോലെ ഗുണകരമാകും.