
അവധി ദിവസങ്ങളിൽ വീട് പൂട്ടി യാത്രകൾ പോകുന്ന ശീലം മിക്ക ആളുകൾക്കുമുണ്ട്. എന്നാൽ വീട് അടച്ചിട്ടുപോകുമ്പോൾ പലതരം ആശങ്കകളും നമ്മൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു. വീടിന്റെ സുരക്ഷിതത്വമാണ് അതിൽ ആദ്യം വരുന്ന കാര്യം. എന്നാൽ വീടിന് പുറത്തു മാത്രമല്ല അകത്തും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ് അറിയാം.
ദിവസങ്ങളോളം വീട് പൂട്ടി പോകുമ്പോൾ ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാനും അണുക്കൾ പടരാനും കാരണമാകുന്നു. പ്രത്യേകിച്ചും പഴങ്ങളും പച്ചക്കറികളും വാങ്ങി സൂക്ഷിക്കരുത്. അതേസമയം ഫ്രിഡ്ജ് വൃത്തിയാക്കാനും ശ്രദ്ധിക്കണം.
ബ്രെഡ്, ചിപ്സ് തുടങ്ങിയ പലഹാരങ്ങൾ പാൻട്രിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ ദിവസം സൂക്ഷിക്കുമ്പോൾ അവയിൽ നിന്നും പൂപ്പൽ ഉണ്ടാവാനും അണുക്കൾ പടരാനും കാരണമാകുന്നു. അതിനാൽ തന്നെ ഇവ കഴിച്ചു തീർക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.
3. എക്സ്റ്റൻഷൻ കോഡുകൾ
എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാവില്ല. എന്നാൽ ദിവസങ്ങളോളം വീട് പൂട്ടി പോകുമ്പോൾ ഇവ പ്ലഗ് ഔട്ട് ചെയ്യാൻ മറക്കരുത്. ഇടി, മിന്നൽ എന്നിവ ഉണ്ടാകുമ്പോൾ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
4. മാലിന്യങ്ങൾ നീക്കം ചെയ്യാം
വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് കീടങ്ങളെ ആകർഷിക്കുകയും അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു. കൂടാതെ അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാനും സാധ്യത കൂടുതലാണ്.