
അടുക്കളയിലെ ഒരാവശ്യ വസ്തുവായി ഓവൻ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഓവൻ വന്നതോടെ പാചകം എളുപ്പമായിട്ടുണ്ട്. എന്നാൽ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇത് വൃത്തിയാക്കുന്നത് കുറച്ച് പാടുള്ള കാര്യമാണ്. ഓവൻ വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.മൂന്ന് മാസം കൂടുമ്പോൾ ഓവൻ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതേസമയം ഉപയോഗം കഴിഞ്ഞതിന് ശേഷവും ഉടൻ തന്നെ വൃത്തിയാക്കാൻ മറക്കരുത്. കറ പറ്റിപ്പിടിച്ചാൽ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
2. സെൽഫ് ക്ലീനിങ് സംവിധാനമുള്ള ഓവനുകളാണ് ഇപ്പോൾ അധികവും ഉള്ളത്. അതിനാൽ തന്നെ ഇത് ഉപയോഗിച്ച് ഓവൻ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അതേസമയം ഈർപ്പമുള്ള തുണി ഉപയോഗിച്ച് പറ്റിപ്പിടിച്ച കറ തുടച്ചെടുക്കാവുന്നതാണ്.
3. ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് ഓവൻ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. വെള്ളത്തിൽ കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരി എന്നിവ ചേർത്ത് ഓവൻ വൃത്തിയാക്കാവുന്നതാണ്. ഇത് കഠിന കറകളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.
4. ഓവന്റെ എല്ലാ ഭാഗങ്ങളും ഇളക്കി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അഴുക്കും അണുക്കളും തങ്ങി നിൽക്കാൻ സാധ്യതയുണ്ട്.
5. മൈക്രോഫൈബർ തുണി ഉപയോഗിച്ച് നോബ് വൃത്തിയാക്കാം. നോബിലാണ് ഏറ്റവും കൂടുതൽ അഴുക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്.
6. ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം രാസവസ്തുക്കൾ ചേർത്താണ് ക്ലീനറുകൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ ഇത് നേരിട്ട് ഓവനിൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കണം.