നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഈ ഉപകരണങ്ങൾ മാനത്ത് കാണും; പരിചയപ്പെടാം വീടുകളിലെ ഈ സ്മാർട്ട് ഉപകരണങ്ങൾ

Published : Feb 10, 2025, 05:04 PM IST
നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഈ ഉപകരണങ്ങൾ  മാനത്ത് കാണും; പരിചയപ്പെടാം വീടുകളിലെ ഈ സ്മാർട്ട് ഉപകരണങ്ങൾ

Synopsis

ആധുനിക കാലത്ത് എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ട്. നമുക്ക് ആവശ്യമായത് എന്തും എപ്പോഴും എവിടെയും ലഭ്യമാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്

ആധുനിക കാലത്ത് എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ട്. നമുക്ക് ആവശ്യമായത് എന്തും എപ്പോഴും എവിടെയും ലഭ്യമാണ്. വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പണ്ട് ഉപയോഗിച്ചിരുന്നത് പോലെ അല്ല, ഇന്ന് ഓരോ ആവശ്യങ്ങൾക്കും ഓരോ ഉപകരണങ്ങൾ നമ്മുടെ വീടുകളിലുണ്ട് അല്ലേ? തിരക്ക് പിടിച്ച ജീവിതത്തിൽ വീട്ടുജോലികൾ ഒന്നുകൂടെ സ്മാർട്ട് ആക്കിയാൽ എങ്ങനെയുണ്ടാകും? നിങ്ങളുടെ ജോലി എളുപ്പമാക്കുന്ന 5 വീട്ടുപകരണങ്ങളെ പരിചയപ്പെടുത്താം.

സ്മാർട്ട് ഡിസ്‌പ്ലെയ്സ് 

ഉപകരണങ്ങൾ നിങ്ങൾ നേരിട്ട് പോകാതെ തന്നെ ഒറ്റ ക്ലിക്കിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് സ്മാർട്ട് ഡിസ്‌പ്ലെയ്സ്. ലൈറ്റ് ഓൺ-ഓഫ് ചെയ്യാൻ, വാതിൽ ലോക്ക് ചെയ്യാൻ, ക്യാമറ നിയന്ത്രിക്കാൻ തുടങ്ങി നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്. സ്മാർട്ട് ഡിസ്‌പ്ലെയ്സ് വീട്ടിലുണ്ടെങ്കിൽ നിങ്ങളുടെ ജോലി ഒരു പരിധി വരെ കുറക്കാൻ സഹായിക്കും. 

സ്മാർട്ട് കിച്ചൺ അപ്ലൈൻസ്

സ്മാർട്ടായിട്ടുള്ള ഉപകരണങ്ങൾ കൊണ്ട് നിങ്ങളുടെ അടുക്കളയും സ്മാർട്ട് ആക്കു. ഇത് പാചകം, വൃത്തിയാക്കൽ, ഭക്ഷണം സൂക്ഷിക്കുന്നത് തുടങ്ങി അടുക്കളയിലെ ജോലി എളുപ്പമാക്കുന്നു. പാചകത്തിന് മുന്നെ ചൂടാക്കാനും, അവശ്യമായി വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും തുടങ്ങി നിങ്ങൾ വിചാരിക്കുന്നതിനു മുന്നെ ഈ ഉപകരണങ്ങൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തിക്കും.  

സ്മാർട്ട് ക്യാമറകൾ 
 
ഒറ്റക്ക് താമസിക്കുന്നവർക്കും, പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിലുമാണ് സാധാരണമായി സുരക്ഷ ക്യാമറകൾ പിടിപ്പിച്ച് കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന്  വീടുകളിൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കുന്നത് ഒരു  ഫാഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. ക്യാമറ പിടിപ്പിച്ച വീടുകളുടെ എണ്ണം കൂടി വരുകയാണ്. ഇന്റർനെറ്റുമായി കണക്ട് ചെയ്തിട്ടുള്ള ഉപകരണമാണ് വീടുകളിൽ സ്ഥാപിക്കുന്ന സുരക്ഷ ക്യാമറകൾ. നിങ്ങളുടെ ഫോണിൽ എല്ലാ സ്‌ക്രീനുകളും എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ് സ്മാർട്ട് ക്യാമറകൾ. 

സ്മാർട്ട് പ്ലഗുകൾ  

മറ്റ് ഉപകരണങ്ങളെ എളുപ്പത്തിൽ ഒരു റിമോട്ട് കൊണ്ട് നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപകരണമാണ് സ്മാർട്ട് പ്ലഗ്‌സ്‌. ഇത് വളരെ ചെറുതായത് കൊണ്ട് തന്നെ കുറച്ച്  സ്ഥലം മാത്രമെ ആവശ്യം വരുകയുള്ളു.

സ്മാർട്ട് ലോക്കുകൾ  

കൂടുതൽ സുരക്ഷിതത്വവും കാണാൻ  ആകർഷണീയമായതുമാണ് സ്മാർട്ട് ലോക്കുകൾ. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണുമായി ബ്ലുടൂത്, വൈഫൈ അല്ലെങ്കിൽ ബയോമെട്രിക് സെൻസർ, അക്സസ്സ് കാർഡ് എന്നിവ ഉപയോഗിച്ച് വാതിൽ പൂട്ടാനും തുറക്കാനും സാധിക്കും. 

വീട്ടിലെ ഫ്ലോറിങ്ങിന് ടൈലുകൾ തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്