ചെടികൾ മതി വീട് സിംപിളായി അലങ്കരിക്കാൻ; ഇത്രയേ ചെയ്യാനുള്ളൂ 

Published : Apr 11, 2025, 02:10 PM IST
ചെടികൾ മതി വീട് സിംപിളായി അലങ്കരിക്കാൻ; ഇത്രയേ ചെയ്യാനുള്ളൂ 

Synopsis

എപ്പോഴും അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് തന്നെ വീട് അലങ്കരിക്കണമെന്നില്ല. പച്ചപ്പ് നിറച്ചും വീട് മനോഹരമാക്കാൻ സാധിക്കും

വീട് എപ്പോഴും മനോഹരമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കടകളിൽ പോകുമ്പോൾ കാണുന്നതൊക്കെയും വാങ്ങി വീടുകളിൽ വയ്ക്കും. കൂടുതലും വാൾ ആർട്ടുകളാണ് പലരും വാങ്ങി വയ്ക്കാറുള്ളത്. എന്നാൽ സിംപിളായി തന്നെ നിങ്ങൾക്ക് വീട് അലങ്കരിക്കാൻ സാധിക്കും. എപ്പോഴും അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് തന്നെ വീട് അലങ്കരിക്കണമെന്നില്ല. പച്ചപ്പ് നിറച്ചും വീട് മനോഹരമാക്കാൻ സാധിക്കും. ഇൻഡോർ പ്ലാന്റുകൾ ഉപയോഗിച്ച്  വീട് മനോഹരമാക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞാലോ.

ഹാൾ 

ഒറ്റനോട്ടത്തിൽ ഭംഗി ലഭിക്കാൻ വ്യത്യസ്ത വലിപ്പത്തിലുള്ള ചെടികൾ വീടിനുള്ളിൽ വളർത്താവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടികളുടെ ഭംഗി അടുത്തറിയാനും സാധിക്കുന്നു.

അടുക്കള 

ഹെർബുകളും സക്കുലന്റുകളും അടുക്കളയിൽ വളർത്താൻ സാധിക്കും. വീടിനുള്ളിൽ ചെറിയ രീതിയിൽ വെർട്ടിക്കൽ ഗാർഡനായി ചെടികൾ വളർത്തുന്നതാണ് നല്ലത്. ഓർഡറില്ലാതെ ചെടികൾ വളർത്തിയാൽ അവ കൂടിയിരിക്കുന്നതുപോലെ തോന്നിക്കുകയും ഭംഗിയില്ലാതാവുകയും ചെയ്യുന്നു.

വായന മുറി 

വീടിനുള്ളിൽ വായിക്കാൻ ഇടമുണ്ടെങ്കിൽ അവിടം പച്ചപ്പാൽ നിറക്കാം. ഇത് നിങ്ങൾക്ക് പോസിറ്റീവായ അന്തരീക്ഷവും സന്തോഷവും തരുന്നു. കൂടാതെ സമാധാനപരമായി പുസ്തകങ്ങൾ വായിക്കാനും സാധിക്കും. ഇവിടെയും വെർട്ടിക്കലായി ഗാർഡൻ ഒരുക്കാവുന്നതാണ്. അല്ലെങ്കിൽ ചെടികൾ ഹാങ്ങ് ചെയ്തും ഇടാം. 

ഇടനാഴി

ഇടനാഴികളിൽ പൂക്കളുള്ള ചെടികൾ വളർത്തിയാൽ അവിടേക്ക് സ്വീകാര്യത കൂടുന്നു. അതിനാൽ തന്നെ നല്ല നിറത്തിൽ പൂക്കൾ ഉണ്ടാകുന്ന ചെടികളോ, വ്യത്യസ്ത നിറത്തിൽ ഇലകൾ വരുന്ന ചെടികൾകൊണ്ടോ ഇടനാഴികൾ മനോഹരമാക്കാവുന്നതാണ്. 

പാർട്ടി 

വീട്ടിലെ എന്തുതരം പരിപാടികൾക്കും ചെടികൾ മതി അലങ്കരിക്കാൻ. വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള ചെടികൾ ഉപയോഗിച്ച് പാർട്ടിയെ കൂടുതൽ മനോഹരമാക്കാൻ സാധിക്കുന്നു. ഇത് മുറിക്ക് ഫ്രഷ് ലുക്ക് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ ശുദ്ധ വായു ലഭിക്കാനും സഹായിക്കുന്നു. 

ഡിഷ്‌വാഷർ ഉപയോഗിച്ച് കഴുകിയിട്ടും പാത്രത്തിൽ അഴുക്കുണ്ടോ? എങ്കിൽ ഇതായിരിക്കും കാരണം

PREV
Read more Articles on
click me!

Recommended Stories

വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്
നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്