വീട്ടിൽ ഉറുമ്പ് ശല്യം വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്

Published : Jul 30, 2025, 05:00 PM IST
ant

Synopsis

ഈർപ്പം ഇഷ്ടപ്പെടുന്നവരാണ് ഉറുമ്പുകൾ. അതിനാൽ തന്നെ ഈർപ്പമുള്ള സ്ഥലങ്ങളിൽ ഉറുമ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഇവയ്ക്ക് താല്പര്യം ഈർപ്പത്തോടാണ്.

ഉറുമ്പ് ശല്യം ഇല്ലാത്ത വീടുകൾ അധികം കാണാൻ സാധിക്കില്ല. എല്ലാ വീടുകളിലും ഈ പ്രശ്‌നമുണ്ട്. വീട്ടുമുറ്റത്തു നിരന്തരം വരുന്ന ഉറുമ്പുകൾ വീട്ടുകാർക്ക് തലവേദനയാണ്. വീട്ടിൽ ഉറുമ്പ് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഭക്ഷണ മാലിന്യങ്ങൾ

ഭക്ഷണാവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിലാണ് അധികവും ഉറുമ്പിന്റെ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഭക്ഷണാവശിഷ്ടങ്ങളോ മാലിന്യങ്ങളോ വീടിന് പുറത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നത് ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.

2. വെള്ളം അല്ലെങ്കിൽ ഈർപ്പം

ഈർപ്പം ഇഷ്ടപ്പെടുന്നവരാണ് ഉറുമ്പുകൾ. അതിനാൽ തന്നെ ഈർപ്പമുള്ള സ്ഥലങ്ങളിൽ ഉറുമ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഇവയ്ക്ക് താല്പര്യം ഈർപ്പത്തോടാണ്. വീടിന് പുറത്ത് വെള്ളം ലീക്ക് ചെയ്യുന്നുണ്ടെങ്കിലോ നിരന്തരം ഈർപ്പം ഉണ്ടാവുകയോ ചെയ്താൽ ശ്രദ്ധിക്കാം.

3. കമ്പോസ്റ്റ്

വീടിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കമ്പോസ്റ്റ് ബിന്നിന് സമീപത്തും ഉറുമ്പുകളെ കാണാൻ സാധിക്കും. ഇവിടെ അവയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് ഉറുമ്പുകൾ വരുന്നത്. അതിനാൽ തന്നെ കമ്പോസ്റ്റ് ബിൻ ശരിയായ രീതിയിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ചെറിയ ഇടകൾ മതി ഉറുമ്പുകൾ വരാൻ.

4. ഇലകൾ കൂടി കിടന്നാൽ

മരത്തിലേയും ചെടികളിലേയും ഇലകൾ നിലത്ത് കൊഴിഞ്ഞ് കിടക്കുമ്പോൾ അതിനിടയിൽ ഉറുമ്പ് വന്നിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വീട്ടുമുറ്റത്തെ ചവറുകളും കരിയിലകളും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാം. ഇത് ഉറുമ്പുകൾ വരുന്നതിനെ തടയുന്നു.

PREV
Read more Articles on
click me!

Recommended Stories

നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്
വീട് വെയ്ക്കാൻ ഒരുങ്ങുകയാണോ? ഹോം ലോൺ എടുക്കാൻ ഇതാണ് പറ്റിയ സമയം