റോസ തഴച്ച് വളരാൻ ഇത്രയും ചെയ്താൽ മതി

Published : Jul 06, 2025, 03:41 PM IST
Rose

Synopsis

ആഴംകുറഞ്ഞ വേരുകളാണ് കുറ്റിച്ചെടിക്കുള്ളത്. അതിനാൽ തന്നെ ഇവ പോഷകങ്ങൾക്കും ഈർപ്പത്തിനും വേണ്ടി റോസാച്ചെടികളുമായി മത്സരിക്കുന്നു.

എക്കാലത്തും എല്ലാവരുടെയും ഇഷ്ട പുഷ്പമാണ് റോസ. ഒട്ടുമിക്ക വീടുകളിലും റോസാച്ചെടി കാണാനും സാധിക്കും. പലയിനം റോസ ചെടികളുണ്ട്. ഇവ വളരണമെങ്കിൽ നല്ല രീതിയിലുള്ള പരിപാലനം നൽകേണ്ടതുണ്ട്. റോസ ഏതുതരമായാലും വളർത്തുന്ന സ്ഥലം നല്ലതല്ലെങ്കിൽ ചെടി നശിച്ച് പോകുന്നു. ഈ സ്ഥലങ്ങളിൽ നിന്നും മാറ്റി വളർത്തിയാൽ റോസ തഴച്ച് വളരും.

സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങൾ

സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ റോസാച്ചെടി വളർത്തുന്നത് ഒഴിവാക്കാം. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നു. അമിതമായി ചൂടേറ്റാൽ ചെടി നശിച്ച് പോകാൻ കാരണമാകുന്നു. 6 മണിക്കൂറിൽ കൂടുതൽ സൂര്യപ്രകാശം റോസാച്ചെടികൾക്ക് ആവശ്യമില്ല.

മരത്തിനോട് ചേർന്ന് വളർത്തരുത്

റോസാച്ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ മരത്തിനോട് ചേർത്ത് വളർത്തുമ്പോൾ ചെടിക്ക് ആവശ്യമായ വെളിച്ചം ലഭിക്കാതെ വരുന്നു. കൂടാതെ വേരുകൾ വളർന്ന് പടരാനും സ്ഥലം ആവശ്യമാണ്. റോസ നല്ല പോഷകഗുണങ്ങളും ഈർപ്പവുമുള്ള മണ്ണിൽ നട്ടുവളർത്താം

കുറ്റിച്ചെടികൾക്ക് സമീപം വളർത്തേണ്ട

ആഴംകുറഞ്ഞ വേരുകളാണ് കുറ്റിച്ചെടിക്കുള്ളത്. അതിനാൽ തന്നെ ഇവ പോഷകങ്ങൾക്കും ഈർപ്പത്തിനും വേണ്ടി റോസാച്ചെടികളുമായി മത്സരിക്കുന്നു. ഇത് റോസാച്ചെടിയുടെ വളർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. കുറ്റിച്ചെടികൾക്ക് സമീപം റോസ വളർത്തുന്നുണ്ടെങ്കിൽ അവയ്ക്ക് വളരാൻ പാകത്തിനുള്ള സ്ഥലമുണ്ടെന്ന് ഉറപ്പ് വരുത്തണം.

നനവുള്ള മണ്ണിൽ

റോസാച്ചെടികളിൽ എളുപ്പത്തിൽ ഫങ്കസ് രോഗങ്ങൾ ഉണ്ടാവാനും വേരുകൾ ചീഞ്ഞുപോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ നനവുള്ളതോ, ചളി പോലുള്ള മണ്ണിലോ ഇത് വളർത്തരുത്. ചെടിക്ക് വളരാൻ അനുയോജ്യമല്ലാത്ത മണ്ണാണെങ്കിൽ മാറ്റി നടുന്നതാണ് നല്ലത്.

രോഗബാധയുള്ള സസ്യങ്ങൾ

രോഗബാധയുള്ള സസ്യങ്ങൾക്കൊപ്പം റോസാച്ചെടി വളർത്തുന്നത് ഒഴിവാക്കാം. മറ്റ് ചെടികളിലുള്ള രോഗങ്ങൾ റോസയിലേക്കും പകരാൻ സാധ്യതയുണ്ട്. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു. പച്ചക്കറിത്തോട്ടത്തിലെ ഉരുളക്കിഴങ്ങിലും തക്കാളിയിലും കറുത്ത പുള്ളി ബാധിച്ചിട്ടുണ്ടെങ്കിൽ അതിനടുത്തായി റോസ് നടരുത്.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്