വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് നിരവധി ഉപയോഗങ്ങളുണ്ട്. കിടപ്പുമുറിയിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടികൾ ഇതാണ്.
life/home Jan 18 2026
Author: Ameena Shirin Image Credits:gemini
Malayalam
പീസ് ലില്ലി
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇത് മുറിക്കുള്ളിൽ വളർത്തുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
Image credits: Getty
Malayalam
പുതിന
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കാനും കിടപ്പുമുറിയിൽ പുതിന ചെടി വളർത്തിയാൽ മതി.
Image credits: Getty
Malayalam
റോസ്മേരി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് റോസ്‌മേരി. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുറിയിൽ എളുപ്പം വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
ഓർക്കിഡ്
മനോഹരമായ ചെടിയാണ് ഓർക്കിഡ്. ഇത് മുറിക്കുള്ളിൽ വളർത്തുന്നത് വായുവിനെ ശുദ്ധീകരിക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.
Image credits: pexels
Malayalam
ബാംബൂ പാം
മുറിക്കുള്ളിൽ പച്ചപ്പ് ലഭിക്കാൻ ബാംബൂ പാം വളർത്തുന്നത് നല്ലതാണ്. ഇതിൽ വിഷ സംയുക്തങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ വളർത്തുമൃഗങ്ങളുള്ള വീട്ടിലും സുരക്ഷിതമായി വളർത്താം.
Image credits: Getty
Malayalam
ചൈനീസ് എവർഗ്രീൻ
ഇത് ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ വായുവിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ മുറിയിൽ ചൈനീസ് എവർഗ്രീൻ വളർത്തിയാൽ മതി.