
ഇന്ന് സുരക്ഷ ക്യാമറകൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്യാമറ സ്ഥാപിക്കുന്നത് നല്ലതാണെങ്കിലും കൃത്യമായ സ്ഥലത്ത് സ്ഥാപിച്ചില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഉപയോഗവും ഉണ്ടാവുകയില്ല. വീട്ടിൽ സുരക്ഷ ക്യാമറകൾ വെയ്‌ക്കേണ്ടത് എവിടെയൊക്കെ ആണെന്ന് അറിയാം.
വീടിന്റെ മുൻ വാതിലിന്റെ ഭാഗത്തായാവണം സുരക്ഷ ക്യാമറ ഘടിപ്പിക്കേണ്ടത്. ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് ക്യാമറ വെച്ചതുകൊണ്ട് കാര്യമില്ല. വീടിന്റെ മുൻവശത്ത് ക്യാമറ സ്ഥാപിക്കുമ്പോൾ വരുന്നവരെയും പോകുന്നവരെയും എളുപ്പം കാണാൻ സാധിക്കും. അതിനാൽ തന്നെ മുൻവാതിലിന്റെ ഭാഗത്ത് ക്യാമറ സ്ഥാപിക്കുന്ന ശ്രദ്ധിക്കണം.
മുൻവശത്തെ വാതിൽ മാത്രമല്ല പിൻവശത്തേയും സൈഡിലുള്ള വാതിലിന്റേയും ഭാഗത്തും സുരക്ഷ ക്യാമറ സ്ഥാപിക്കാവുന്നതാണ്. കാരണം കള്ളന്മാർ മിക്കപ്പോഴും വരുന്നത് വീടിന്റെ പിൻവശത്തുകൂടെ ആയിരിക്കും. അതിനാൽ തന്നെ ഈ സ്ഥലങ്ങളിലും സുരക്ഷ ക്യാമറ സ്ഥാപിക്കാവുന്നത് ഉചിതമാണ്.
3. കാർ പോർച്ച്
വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്ന ഇടമാണ് കാർ പോർച്ച്. ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കുന്നത് കൂടുതൽ സുരക്ഷ ലഭിക്കാൻ സഹായിക്കുന്നു. വാഹനങ്ങളും വസ്തുക്കളും എപ്പോഴും സുരക്ഷിതമായിരിക്കാൻ ഇതിലൂടെ സാധിക്കും.
4. വീട്ടിലെ മറ്റു സ്ഥലങ്ങൾ
ലിവിങ് റൂം, അടുക്കള, ഫാമിലി സ്‌പേസ് തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നത് കൂടുതൽ സുരക്ഷ ലഭിക്കാൻ സഹായിക്കുന്നു. ഇത് കള്ളന്മാരിൽ നിന്നും മാത്രമല്ല കുട്ടികളുടെ സുരക്ഷയ്ക്കും അവരെ എപ്പോഴും ശ്രദ്ധിക്കാനും സാധിക്കുന്നു.