പഴയവീട് വാങ്ങിക്കുമ്പോൾ ഇക്കാര്യങ്ങൾ നോക്കിയാണോ വാങ്ങുന്നത്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Aug 28, 2025, 06:01 PM IST
Home

Synopsis

കണ്ണൂരിലെ മസ്കറ്റ് ബീച്ച് റിസോർട്ട്, ബ്ലൂനൈൽ ഹോട്ടൽ, വെസ്റ്റേൺ മനോർ അപ്പാർട്മെന്റ്സ് തുടങ്ങിയ പ്രശസ്ത കെട്ടിടങ്ങൾക്ക് രൂപകൽപ്പന നൽകിയ ആർക്കിടെക്റ്റ് ജോർജ് കെ തോമസ് പറയുന്നു.

പണ്ടൊക്കെ ഒരു വീടിൻ്റെ പഴക്കം നിശ്ചയിക്കുന്നത് അത് പണിതിട്ട് എത്ര വർഷം കഴിഞ്ഞു എന്നു നോക്കിയാണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ പഴക്കം നിശ്ചയിക്കുന്നതിൽ വീടിന്റെ പല ഘടകങ്ങളിൽ വന്നിട്ടുള്ള ബലക്ഷയം കണക്കിൽ എടുക്കുന്നത് കൂടാതെ അത് ഏത് ഡിസൈൻ ശൈലിയിൽ നിർമ്മിച്ചു എന്നുകൂടി പരിഗണിച്ചാണ് മനസിലാക്കുന്നത്. കാലം മാറുമ്പോൾ കോലം മാറണം എന്നുള്ള ധാരണ ഉള്ളതുകൊണ്ട് പഴയ വീട് വാങ്ങുന്നതിന് മുമ്പ് മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1. അപ്രോച്ച് റോഡിന്റെ വീതി (വാഹന ഗതാഗതം സുഖമമാ ക്കാൻ)

2. തീവ്രമായ മഴക്കാലത്ത് നേരിടുന്ന പല പ്രശ്‌നങ്ങളും നേരിടാൻ കെൽപ്പ് ഉണ്ടോ എന്ന് (വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം, കിണർ, കോമ്പൗണ്ട് വാൾ, റിട്ടൈനിങ് വാൾ എന്നിവയുടെ അവസ്ഥ)

3. വാങ്ങിക്കുന്ന വീട് പുതുക്കി പണിത് കഴിയുമ്പോൾ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് അനുശ്രിതമായി ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കുമോ എന്നുള്ളത്. കെട്ടിടത്തിന്റെ ഡിപ്രീസിയേഷൻ ഒരു രജിസ്റ്റേർഡ് വാല്യൂവറിന്റെ സഹായത്തോടെ വിലയിരുത്തണം. ഹൗസിങ്ങ് ലോൺ മുതലായവ ലഭിക്കാൻ ഇത് വളരെ അത്യാവശ്യമാണ്. അടുത്തകാലത്ത് പണിത വീടാണെങ്കിൽ അവയുടെ ബിൽഡിങ് പെർമിറ്റ് പ്ലാൻ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് കണ്ട് ബോദ്ധ്യപ്പെടണം.

4. വീടിന്റെ പ്രധാനപ്പെട്ട ഘടകങ്ങൾക്ക് ഒരു എൻജീനിയറുടെ സഹായത്തോടെ ബലക്ഷയം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഉദാഹരണത്തിന് അടിത്തറ, ഭിത്തിനിർമ്മാണ രീതി (കുമ്മായം, സിമന്റ്, മോർട്ടർ എന്നിവ ഉപയോഗിച്ചാണോ എന്ന് പരിശോധിക്കണം. മരഉരുപ്പടികളുടെ അവസ്ഥ (ചിതൽ ശല്യം) എന്നിവ ശ്രദ്ധിക്കണം.

5. കോൺക്രിയേറ്റ് കെട്ടിടം ആണെങ്കിൽ കാലപഴക്കം നിശ്ചയിക്കുമ്പോൾ കമ്പി, സിമൻ്റ് കോൺക്രീറ്റ് എന്നിവയുടെ സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണ്.

6. ചുറ്റുപാടുമുള്ള വൃക്ഷങ്ങളുടെ വേരുകൾ, സെപ്റ്റിക് ടാങ്ക്, കെട്ടിടത്തിന്റെ അടിത്തറ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

7. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതി കണക്ഷൻ, ഇലക്ട്രിക് വയറുകളുടെ ബലക്ഷയം എന്നിവ പരിശോധിക്കണം. വളരെ കാലപഴക്കമുള്ള വീടുകൾ പുതുക്കി പണിയുമ്പോൾ അവയുടെ വയറിങ്ങ് മൊത്തമായി മാറ്റി പുതിയത് പുനസ്ഥാപിക്കാനുള്ള ചിലവ് കൂടി കണക്കിലെടുക്കണം. ഷോർട്ട് സർക്യൂട്ട്, ലീക്കേജ്, എർത്തിങ് എന്നിവയിൽ കലാപഴക്കത്തിലൂടെ സ്വാഭാവികമായി വരുന്ന പ്രശ്‌നങ്ങൾ പൂർണമായും ഒഴിവാക്കാൻ പഴയ വയറുകൾ മാറ്റി സ്ഥാപി ക്കുക എന്നുള്ളതാണ് ഉത്തമം. മേൽപറഞ്ഞ കാര്യങ്ങൾ പ്ലമ്മിങ്‌, സാനിറ്ററി വർക്കിനും ഒരുപരിധിവരെ ബാധകമാണ്.

കെട്ടിടനിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യവും, പ്രകൃതിശോഷണവും, കോൺക്രീയേറ്റ് നീക്കുവാൻ ഉള്ള നിബന്ധനകളും കൂടി കണക്കിലെടുത്ത് ന്യായവിലക്ക് പുതുക്കി പണിയുവാൻ ഉചിതം ആയ വീട് ലഭിച്ചാൽ എന്ത് കൊണ്ടും നല്ലതാണ്. വാങ്ങുവാൻ പോകുന്ന വീടിനെ കുറിച്ച് ചുറ്റുപാടുകൾ ഉള്ളവരുമായി ആശയവിനിമയം നടത്തുന്നതും ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളാൻ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്