ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാലുള്ള ​ഗുണം

Published : Aug 26, 2018, 07:19 PM ISTUpdated : Sep 10, 2018, 03:59 AM IST
ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാലുള്ള ​ഗുണം

Synopsis

ജലദോഷം മാറാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍  മറ്റൊരു മരുന്നില്ലെന്ന് വേണം പറയാൻ. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

അലർജിയുള്ളവർക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍  മറ്റൊരു മരുന്നില്ലെന്ന് വേണം പറയാൻ. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗം ഇതാണ്. 

 വെളുത്തുള്ളി കഴിക്കേണ്ട രീതി:

1. വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക. 

2. വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും.

ജലദോഷം മാറ്റാൻ വെളുത്തുള്ളിയും തേനും:

ജലദോഷം മാറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:

1. ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- ഏഴ് അല്ലികള്‍ ചേര്‍ക്കേണ്ട വിധം: വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജല ദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കഴിക്കുക. 

 2. കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക. ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം. ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജല ദോഷത്തെ മറി കടക്കാനുള്ള ഫല പ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം ഗുണത്തില്‍ വ്യത്യാസം വരാതെ കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍