
ദാമ്പത്യജീവിതത്തിൽ സെക്സിന്റെ പങ്ക് ചെറുതല്ല. ചില ദമ്പതികൾക്ക് സെക്സിനെ പേടിയാണ്. കാരണം സെക്സിനിടയിലും അത് കഴിഞ്ഞും അവർക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു.അത് കൊണ്ട് തന്നെ മിക്ക ദമ്പതികൾക്കും ലെെംഗിക ജീവിതം ആസ്വാദിക്കാൻ പറ്റുന്നില്ല. ആരോഗ്യവാർത്തകൾ നൽകുന്ന ഒൺലി മെെഹെൽത്ത്.കോം എന്ന സെെറ്റിൽ ഇതിനെ കുറിച്ച് ചില കാരണങ്ങൾ പറയുന്നുണ്ട്.
ജനന നിയന്ത്രണ ഗുളികകൾ, അലർജിക്കെതിരായ മരുന്നുകൾ എന്നിവ മിക്കവരും കഴിക്കാറുണ്ട്. എന്നാൽ ഈ മരുന്നുകൾ കഴിക്കുന്നതിലൂടെ യോനീഭാഗം വരണ്ടിരിക്കാൻ സാധ്യത കൂടുതലാണ്. എപ്പോഴും യോനിഭാഗത്തിൽ നനവ് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ലൈംഗികത അസ്വദിക്കാൻ പറ്റില്ല. നനവില്ലെങ്കിൽ ലൈംഗികബന്ധ സമയത്ത് ലൂബ്രിക്കന്റുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുകയാണ് വേണ്ടത്. ആർത്തവിരാമത്തെ കുറിച്ചും അറിഞ്ഞിരിക്കണം. ആർത്തവവിരാമം ആകുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു ശരീരത്തിൽ ആകെപ്പാടെയും യോനിയിൽ പ്രത്യേകിച്ചും കുറയുന്നതിനാൽ യോനീചർമം കട്ടി കുറഞ്ഞു വരളുന്നു.
ഇത് ഒഴിവാക്കാൻ ഈസ്ട്രജൻ ക്രീം ഗൈനക്കോളജിസ്റ്റിന്റെ നിർദേശത്തോടെ ഉപയോഗിക്കാം. ഇത് ഈസ്ട്രജൻ ഗുളികകളെക്കാൾ നല്ലതാണ്. പാർശ്വഫലങ്ങളും കുറവാണ്. ആർത്തവം നിലച്ചാലും ബോധപൂർവം മാസത്തിൽ രണ്ടു തവണയെങ്കിലും സെക്സ് ചെയ്തുകൊണ്ടിരുന്നാൽ യോനിചർമവും അനുബന്ധശരീരകലകളും ആരോഗ്യകരമായി നിലനിർത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam