അടിപൊളി അവൽ മിക്സ്ച്ചർ തയ്യാറാക്കാം

Published : Jan 16, 2019, 05:28 PM ISTUpdated : Jan 16, 2019, 05:38 PM IST
അടിപൊളി അവൽ മിക്സ്ച്ചർ തയ്യാറാക്കാം

Synopsis

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അവൽ മിക്സ്ച്ചർ. സ്വാദൂറും അവൽ മിക്സ്ച്ചർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

അവൽ                                     കാൽ കിലോ
കപ്പലണ്ടി                                രണ്ടു പിടി
ഉണക്ക മുന്തിരിങ്ങ                  ഒരു പിടി
കറിവേപ്പില                              3 തണ്ട്
ചിപ്സ്                                           ഒരു പിടി
പച്ചമുളക്                                   2 എണ്ണം 
മുളകുപൊടി                          കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി                       കാൽ ടീസ്പൂൺ
ഉപ്പ്                                             ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ അവൽ വറുത്തെടുക്കുക. അവൽ വറുക്കുമ്പോൾ എണ്ണ വേണമെന്നില്ല. അവൽ പൊട്ടിപ്പോവാതെ പ്രത്യേകം ശ്രദ്ധിക്കണം. അവൽ വറുത്ത ശേഷം മാറ്റിവയ്ക്കാം. 

അതേ പാനിൽ അല്പം എണ്ണ ഒഴിച്ച് കപ്പലണ്ടി വറുത്തെടുക്കാം. അതും മാറ്റി വയ്ക്കാം. അല്പം എണ്ണ കൂടി പാനിൽ ഒഴിച്ച് പച്ചമുളകും കറിവേപ്പിലയും വറുക്കാം.

 ശേഷം ഉണക്കമുന്തിരിയും കപ്പലണ്ടിയും മസാലകളും ചേർത്ത് കൊടുക്കാം. അരമിനിറ്റ് ഇളക്കിയ ശേഷം വറുത്തു വച്ചിരിക്കുന്ന അവലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ചിപ്സും പൊടിച്ചിട്ട് കൊടുക്കാം.

സ്വാദൂറും അവൽ മിക്സ്ച്ചർ തയ്യാറായി...


 

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ