കാബേജ് കടലപ്പരിപ്പ് കറി തയ്യാറാക്കാം

Published : Dec 01, 2018, 11:11 AM ISTUpdated : Dec 01, 2018, 11:33 AM IST
കാബേജ് കടലപ്പരിപ്പ് കറി തയ്യാറാക്കാം

Synopsis

വളരെ ഹെൽത്തി ഭക്ഷണമാണ് പരിപ്പും കാബേജും. കാബേജും പരിപ്പും കൊണ്ട് സൂപ്പറൊരു കറി ഉണ്ടാക്കിയാലോ. ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ പറ്റിയ കറിയാണ് ഇത്. സ്വാദൂറും കാബേജ്  കടലപ്പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

കടലപ്പരിപ്പ്                                                  1/2 കപ്പ് 
കാബേജ്                                                       1/2 കപ്പ് 
തക്കാളി                                                       1 എണ്ണം 
ഉള്ളി                                                          ആവശ്യത്തിന് 
ഇഞ്ചി                                                         ആവശ്യത്തിന്
പച്ചമുളക്                                                     2 എണ്ണ
മഞ്ഞൾ പൊടി                                          1/2 സ്പൂൺ 
ഉപ്പ്                                                              പാകത്തിന് 

താളിക്കാൻ...

കടുക്                                      1 നുള്ള്
ജീരകം                                 1/2 സ്പൂൺ 
മുളക് പൊടി                        1/2 സ്പൂൺ 
മഞ്ഞൾ പൊടി                      ഒരു നുള്ള്
കായം പൊടി                         ഒരു നുള്ള് 
കറിവേപ്പില                         ആവശ്യത്തിന്
വെളുത്തുള്ളി ചതച്ചത്          രണ്ടെണ്ണം 

തയ്യാറാക്കുന്ന വിധം...

ആദ്യം കടലപ്പരിപ്പ് കഴുകിയ ശേഷം കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. 

ശേഷം കുക്കർ തുറന്നു പരിപ്പ് ഒരു തവി കൊണ്ടുടച്ചു ബാക്കിയുള്ള ചേരുവകൾ ചേർത്ത് നല്ലതു പോലെ വേവിക്കുക. എരിവ് പാകത്തിനനുസരിച്ചു ചേർക്കുക. 

 ശേഷം പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് താളിക്കാനുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റി കറിയിൽ ചേർക്കുക.

PREV
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !