ക്യാരറ്റ് ഹൽവ തയ്യാറാക്കാം

By Web TeamFirst Published Nov 17, 2018, 2:14 PM IST
Highlights

വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ. സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

ക്യാരറ്റ്                                                              4 എണ്ണം
പാല്‍                                                              1 1/2 കപ്പ്
പഞ്ചസാര                                                         1 കപ്പ്
നെയ്യ്                                                         3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി                                          1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്                                               10 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉണക്ക മുന്തിരി                                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ​ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പാത്രം ചൂടായി കഴിഞ്ഞാൽ നെയ്യ് ഒഴിക്കുക. 

നെയ്യ് നല്ല പോലെ ചൂടായശേഷം അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇടുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റിവയ്ക്കുക. 

അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച അതേ പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് 10 മിനിറ്റ് ഇളക്കുക. ശേഷം ഇതിലേക്ക് പാല്‍ ചേര്‍ത്ത് ചെറിയ തീയ്യില്‍ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക്  ഇളക്കി കൊണ്ടിരിക്കണം( പാത്രത്തിന്റെ അടിയിൽ പിടിക്കാതെ നോക്കണം). 

അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾ പാല്‍ വറ്റാന്‍ തുടങ്ങും. പാല്‍ നന്നായി വറ്റി കഴിയുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്തിളക്കുക. 

പഞ്ചസാര നന്നായി അലിയുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര നന്നായി യോജിച്ചു കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. 

വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം. (പിസ്ത, ബദാം എന്നിവ ഉപയോ​ഗിച്ചും അലങ്കരിക്കാം.)സ്വാദൂറും ക്യാരറ്റ് ഹൽവ തയ്യാറായി...
 

click me!