സ്വാദൂറും മാൽപോവ തയ്യാറാക്കാം

By Neenu SamsonFirst Published Nov 16, 2018, 11:11 AM IST
Highlights

മാൽപോവ ഒരു വടക്കേ ഇന്ത്യൻ മധുരപലഹാരമാണ്. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് മാൽപോവ. സ്വാദൂറും മാൽപോവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മാവിന് :

മൈദ                                                   1 കപ്പ്
റവ                                             2 ടേബിൾസ്പൂൺ
മിൽക്ക് മെയ്ഡ്                          6 ടേബിൾസ്പൂൺ
പാൽ                                             200 - 300 മില്ലി 
ഏലക്ക പൊടി                              അര ടീസ്പൂൺ

പഞ്ചസാര പാനിക്ക്‌:

പഞ്ചസാര                                       1 കപ്പ്
വെള്ളം                                          അര കപ്പ്

കശുവണ്ടി, പിസ്താ                       ആവശ്യത്തിന്
നുറുക്കിയത് 
എണ്ണ / നെയ്യ്                                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മൈദയും റവയും മിൽക്‌ മെയിഡും പാൽ ചേർത്ത് കുഴക്കണം. ഏലക്കാപൊടിയും ചേർത്ത് കൊടുക്കാം. ഇഡലി മാവിന്റെ  പരുവത്തിൽ വേണം കുഴക്കാൻ. അതിനനുസരിച്ചു പാല് ചേർത്ത് കൊടുക്കാം. ഇനി ഇതു 4 മണിക്കൂർ പൊങ്ങാൻ വെക്കാം. 

കുഴിവുള്ള ചീനച്ചട്ടിയിൽ എണ്ണയോ നെയ്യോ ചൂടാക്കിയ ശേഷം വലിയ തവി കൊണ്ട് നടുവ് ഭാഗത്തു മാവ് കോരി ഒഴിക്കുക. വളരെ ചെറു തീയിൽ വേണം ഇതുചെയ്യാൻ .. ഒരു സമയത്തു ഒരണ്ണം മാത്രമേ വേവിക്കാൻ പാടുള്ളു. രണ്ടു വശവും വെന്തശേഷം കോരി മാറ്റാം. 

ഇനി പഞ്ചസാര പാനി തയ്യാറാക്കാം. പാനിൽ പഞ്ചസാരയും വെള്ളവും തിളപ്പിക്കാൻ വെക്കാം. ഏകദേശം നൂൽ പരുവം ആകുന്നവരെ പാനി കുറുക്കണം. ഇനി തീ ഓഫ് ചെയ്യാം. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മാൽപോവകൾ പാനിയിലേക്കു ഇട്ടു കൊടുക്കാം. 20 മിനിട്ടോളം കുതിരാൻ വെക്കണം. അങ്ങനെ രുചിയേറിയ മാൽപോവകൾ തയ്യാറായി. മുകളിൽ പിസ്തയും കശുവണ്ടി നുറുക്കിയതും ഇട്ടു അലങ്കരിക്കാം.

click me!