
തയ്യാറാക്കാൻ വേണ്ട ചേരുവകൾ...
ആട്ട 2 കപ്പ്
ക്യാരറ്റ് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
നെയ്യ് ഒരു ടേബിൾസ്പൂൺ
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ക്യാരറ്റ് അല്പം വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. അത് ആട്ടയും ഉപ്പും നെയ്യും ചേർത്ത് കുഴച്ചെടുക്കുക.
വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുക്കുക. ശേഷം ഉരുളകളാക്കി പരത്തി എണ്ണയിൽ വറുക്കാം. സ്വാദൂറും പൂരി റെഡി തയ്യാറായി...