ചീസി പൊട്ടറ്റോ സാലഡ്‌ എളുപ്പം ഉണ്ടാക്കാം

By Pinky KannanFirst Published Sep 12, 2018, 12:51 PM IST
Highlights
  • വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചീസി പൊട്ടറ്റോ സാലഡ്‌. കുട്ടികൾക്ക് ഇത് നല്ലൊരു ഹെൽത്തി ഫുഡ് കൂടിയാണ്. ചീസി പൊട്ടറ്റോ സാലഡ്‌ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

ബേബി പൊട്ടറ്റോ - 7 എണ്ണം
ചിക്കൻ വേവിച്ചത് - 1/2 കപ്പ് ( സലാഡിന് ആവശ്യത്തിന് വലുപ്പത്തിൽ ചെറിയ പീസ് ആയി മുറിച്ചത്).
മുട്ട പുഴുങ്ങിയത് - 3 എണ്ണം
ചീസ് - 1/2 കപ്പ് ഗ്രേറ്റ് ചെയ്തതു(cheddar cheese)
ബ്രോക്കോളി -1 കപ്പ്‌ 
കുരുമുളക് പൊടി - 1/2 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം :

ആദ്യം ബേബി പൊട്ടറ്റോ തൊലി കളഞ്ഞു കുറച്ചു വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വേകാൻ വയ്ക്കണം.

പൊട്ടറ്റോ പാകത്തിന് വെന്തു വന്ന ശേഷം വെള്ളം കളഞ്ഞു തണുക്കാൻ വെയ്ക്കണം.

എടുത്തു വച്ചിരിക്കുന്ന വേകിച്ച ചിക്കൻ പീസ് കുറച്ചു ബട്ടറിൽ ഒന്ന് സോർട് ചെയ്തു എടുക്കണം. ഒപ്പം ബ്രോക്കോളിയും ഇതുപോലെ ബട്ടറിൽ സോർട് ചെയ്തു എടുക്കുക.

പുഴുങ്ങിയ മുട്ട സാലഡിന് ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ചു വെയ്ക്കുക. ശേഷം ഒരു വലിയ ബൗളിൽ വേവിച്ച പൊട്ടറ്റോ ക്യൂബ് പീസ് ആയി മുറിച്ചത് ചേർക്കുക.  

ഒപ്പം  ബട്ടറിൽ സോർട് ചെയ്ത  വേവിച്ച ചിക്കൻ പീസും, ബ്രോക്കോളിയും, മുറിച്ചു വെച്ചിരിക്കുന്ന പുഴുങ്ങിയ മുട്ട എന്നിവ ചേർക്കുക.

ശേഷം  എടുത്തു വച്ചിരിക്കുന്ന ചീസും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവയെല്ലാം നന്നായി യോചിപ്പിക്കുക. ചീസി  പൊട്ടറ്റോ സാലഡ് തയ്യാറായി. 

തയ്യാറാക്കിയത് : പിങ്കി കണ്ണൻ

click me!