കൊതിയൂറും ചില്ലി ഫിഷ്‌ ഉണ്ടാക്കാം

Published : Sep 27, 2018, 03:34 PM ISTUpdated : Sep 27, 2018, 05:04 PM IST
കൊതിയൂറും ചില്ലി ഫിഷ്‌ ഉണ്ടാക്കാം

Synopsis

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. മീൻ കറി, മീൻ വറുത്തത്, മീൻ അച്ചാർ,മീൻ കടലറ്റ്, ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചില്ലി ഫിഷ്. ചില്ലി ഫിഷ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -1/2 കിലോ 
കോഴിമുട്ട -1എണ്ണം
കോണ്‍ ഫ്ലൌർ -5 ടേബിൾ സ്പൂണ്‍ 
സോയ സോസ് - 3 ടേബിൾ സ്പൂണ്‍ 
ഇഞ്ചി അരിഞ്ഞത് - 11/2ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിൾ സ്പൂണ്‍ 
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍ 
കുരുമുളക് പൊടി - 1 ടീസ്പൂണ്‍ 
ഉപ്പ്‌ - ആവശ്യത്തിന് 
ഓയിൽ - 1/2 കപ്പ്‌ 
സവാള ക്യുബായി മുറിച്ചത് -1 
കാപ്സിക്കം - അലങ്കരിക്കാൻ 
പച്ചമുളക് അരിഞ്ഞത്‌ - 2 എണ്ണം
ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍ 
വിനെഗർ - 2 ടേബിൾ സ്പൂണ്‍ 
മല്ലിയില - അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം 

ഒരു ബൗളിൽ മുളക് പൊടി ,സോയ സോസ് ,കോണ്‍ ഫ്ലൗർ ,കോഴിമുട്ട ,ഉപ്പ്‌ എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക. ഇത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.

അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേർക്കുക.

സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ , ചേർത്ത് മിക്സ്‌ ചെയ്യുക. 2 ടേബിൾ സ്പൂണ്‍  വിനെഗറും ചേർക്കണം . അല്പം വെള്ളത്തിൽ കോണ്‍ ഫ്ലോർ കലക്കി ഇതിലെക്കൊഴിക്കുക.

പാകത്തിന് ഉപ്പും ,കുരുമുളക് പൊടിയും ചേർക്കാം .ഗ്രേവി പാകത്തിന് കട്ടിയായാൽ അരിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ വിളമ്പാം. 

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍