ന്യൂ ഇയറിന് സെപ്ഷ്യൽ കോക്കനട്ട് പുഡ്ഡിംഗ് വിത്ത് കാരമലൈസ്ഡ് കോക്കനട്ട് തയ്യാറാക്കാം

By Neenu SamsonFirst Published Dec 29, 2018, 8:56 AM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ്  കോക്കനട്ട് പുഡ്ഡിംഗ് വിത്ത് കാരമലൈസ്ഡ് കോക്കനട്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

പുഡ്ഡിംഗിന് ആവശ്യമുള്ള ചേരുവകൾ...

തേങ്ങാപാൽ                                              ഒരു ടിൻ
ഫ്ളേവർ അല്ലാത്ത ജലാറ്റിൻ                      2 ടേബിൾസ്പൂൺ
പഞ്ചസാര                                                  ഒരു കപ്പ്
ആൽമണ്ട് എസ്സൻസ്                                 അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം ജലാറ്റിൻ അര കപ്പ് തണുത്ത വെള്ളത്തിൽ കുതിരാൻ വയ്ക്കണം.

 കുതിർന്ന ശേഷം ഡബിൾ ബോയിലിംഗ് രീതിയിൽ അലിയിച്ചെടുക്കാം. 

ശേഷം പഞ്ചസാരയും തേങ്ങാപ്പാലും ആൽമണ്ട് എസ്സൻസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ചെറുതായി ചൂടാക്കാം. തിളപ്പിക്കരുത്. 

ശേഷം ബൗളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കാം. 

ഇനി കാരമലൈസ്ഡ് കോക്കനട്ട് ഉണ്ടാക്കാം...

പഞ്ചസാര                 2 ടേബിൾസ്പൂൺ
തേങ്ങാപ്പീര              അര കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം നോൺ സ്റ്റിക്ക് പാനിൽ തേങ്ങാപ്പീരയിട്ട് ചൂടാക്കുക. 

ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കുക. 

പഞ്ചസാര ഉരുകി തേങ്ങാപ്പീരയോട് ചേരും , ഒരു ക്രിസ്‍പി പരുവത്തിൽ ആകും.

അത് ചൂടാറിയ ശേഷം പുഡ്ഡിംഗിന്റെ മുകളിലിട്ട്  അലങ്കരിക്കാം.

click me!