കിടിലൻ എഗ്ഗ് പഫ്‌സ് വീട്ടിൽ തയ്യാറാക്കാം

By Web TeamFirst Published Dec 16, 2018, 12:36 PM IST
Highlights

വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് എഗ്ഗ് പഫ്‌സ്. ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ തന്നെ വീട്ടിലും തയ്യാറാക്കാം. ബേക്ക് ചെയ്തെടുക്കാൻ ഓവൻ ആവശ്യമാണ്. എഗ്ഗ് പഫ്‌സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

പഫ് പാസ്‌റ്ററി ഷീറ്റ്സ്   8  എണ്ണം
പുഴുങ്ങിയ മുട്ട   4  എണ്ണം
സവാള                                               2  എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്       2 ടീസ്പൂൺ
മഞ്ഞൾ പൊടി       1/4 ടീസ്പൂൺ
മുളക്‌ പൊടി    1.5 ടീസ്പൂൺ
മല്ലി പൊടി            1 ടീസ്പൂൺ
കുരുമുളക്ക് പൊടി       1/2 ടീസ്പൂൺ
ഗരം മസാല      1/2 ടീസ്പൂൺ
കറിവേപ്പില        1 തണ്ട്
ഉപ്പ്        ആവശ്യത്തിന്
മുട്ട (പഫ്സിന് മുകളിൽ പുരട്ടാൻ)  1 എണ്ണം    

 

തയ്യാറാക്കുന്ന വിധം...

ആദ്യം ബേക്കിങ്ങിന് മുൻപ് ഓവൻ 200 സെല്‍ഷ്യസിൽ 10 മിനിറ്റ് പ്രീ ഹിറ്റ് ചെയുക. ശേഷം ഒരു ബേക്കിംഗ് ട്രേയിൽ ബേക്കിംഗ് പേപ്പർ വിരിച്ച്  വയ്ക്കുക.

പാനിൽ ഓയിൽ ചൂടാവുമ്പോൾ അരിഞ്ഞ് വച്ച സവാളയിട്ട് ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റുക. 

അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 2 മിനിറ്റ് ഇളക്കിയതിന് ശേഷം എല്ലാ പൊടികളും കറിവേപ്പിലയും ചേർത്ത് 2-3 മിനിറ്റ് നല്ലപോലെ വേവിക്കുക. 

ശേഷം പഫ് പാസ്‌റ്ററി ഷീറ്റിൽ അല്പം മസാലയും പകുതി മുറിച്ച പുഴുങ്ങിയ മുട്ടയും വച്ച ശേഷം ചതുര ആകൃതിയിൽ മടക്കി അതിനു മുകളിൽ എഗ്ഗ് വാഷ് പുരട്ടുക. 

ഇങ്ങനെ തയ്യാറാക്കി വച്ച പഫ് ബേക്കിംഗ് ട്രെയിൽ നിരത്തി വച്ച് പ്രീ ഹീറ്റ്‌ ചെയ്ത ഓവനിൽ 20-25 മിനിറ്റോ പഫ് പാസ്ട്രി ഷീറ്റ് ഗോൾഡൻ കളർ ആവുന്നത് വരെയോ ബേക്ക് ചെയ്ത് എടുക്കുക.

 എഗ്ഗ് പഫ്‌സ് തയ്യാറായി....

(In collaboration with Tasty Budz )

click me!