ഫ്രൈഡ് മഷ്‌റൂം റൈസ് തയ്യാറാക്കാം

By Neenu SamsonFirst Published Nov 7, 2018, 3:13 PM IST
Highlights

വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഫ്രൈഡ് മഷ്‌റൂം റൈസ്. സ്വാദൂറും ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

മഷ്‌റൂം                                                      200 ഗ്രാം (ചെറുതായി അരിഞ്ഞത്)
ബസ്മതി റൈസ് വേവിച്ചത്                      2 കപ്പ്
ക്യാപ്സിക്കം                                            1 എണ്ണം( ഒരിഞ്ചു നീളത്തിൽ മുറിച്ചത്)

സവാള                                                     ഒന്ന് (നീളത്തിൽ മുറിച്ചത്)
സോയ സോസ്                                        അര ടീസ്പൂൺ
കുരുമുളക് പൊടി                                  അര ടീസ്പൂൺ
വെളുത്തുള്ളി                                         നുറുക്കിയത് 5 എണ്ണം
എണ്ണ                                                          ആവശ്യത്തിന്
ഉപ്പ്                                                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വലിയ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഇനി ചെറുതായി അരിഞ്ഞ മഷ്‌റൂം ഇടുക. കൂടെ ഉപ്പും ചേർക്കാം.

മഷ്‌റൂം വെന്തു തുടങ്ങുമ്പോൾ വെള്ളം ഊറി വരും. അത് വറ്റുന്നത് വരെ ഇളക്കുക. വറ്റിക്കഴിയുമ്പോൾ വെളുത്തുള്ളി നുറുക്കിയത് ചേര്‍ക്കണം.

 അത് നന്നായി  വഴണ്ട് കഴിയുമ്പോൾ സവാള ചേർക്കുക. സവാളയും നല്ല പോലെ വഴറ്റണം. അപ്പോഴേക്കും മഷ്‌റൂം  നന്നായി  മൊരിഞ്ഞിട്ടുണ്ടാകും. ഇനി സോയ സോസും കുരുമുളക് പൊടിയും ചേർക്കാം.

ശേഷം ക്യാപ്സിക്കവും ചേർക്കാം. അതിനു ഒപ്പം തന്നെ  ബസ്മതി അരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ക്യാപ്സിക്കം അധികം വേവിക്കരുത്. സ്വാദൂറും മഷ്‌റൂം റൈസ് തയ്യാറായി. 

തയ്യാറാക്കിയത് : നീനു സാംസൺ

click me!