കർക്കിടക കഞ്ഞി വീട്ടിലുണ്ടാക്കാം, ഉണ്ടാക്കുന്ന വിധം

By Web DeskFirst Published Jul 24, 2018, 12:39 PM IST
Highlights
  • കർക്കിടക കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കർക്കിടക മാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർക്കിടക കഞ്ഞി. വിപണിയിൽ പായ്ക്കറ്റുകളിൽ ലഭിക്കുന്ന കഞ്ഞിക്കൂട്ടിനു പുറകെ പോവാതെ ഇക്കുറി വീട്ടിൽ തന്നെ കർക്കിടക കഞ്ഞിയുണ്ടാക്കാം. കർക്കിടക കഞ്ഞി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഞവരയരി  - 100ഗ്രാം
ചുക്ക്, കുരുമുളക്, തിപ്പല്ലി, കുറുംതോട്ടി, 
ജീരകം, അതിമധുരം, ഓമം - ഉണക്കിപ്പൊടിച്ചത്‌ 5 ഗ്രാം വീതം
ചുവന്നുള്ളി - 5 അല്ലി
തേങ്ങാപ്പാൽ - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഉഴിഞ്ഞയും,കടലാടി - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

100 ഗ്രാം ഞവരയരി കഴുകി ഒരു ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക.അതില്‍ മുകളില്‍ പറഞ്ഞ പൊടിമരുന്നുകള്‍  ഒരു കിഴിപോലെ കെട്ടി 
അരിയില്‍ ഇട്ടു വേവിക്കണം(കിഴി അല്‍പ്പം ലൂസാക്കി കെട്ടണം ). ഒന്ന് തിളക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 25 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം തേങ്ങാപാലും,ഉഴിഞ്ഞയും,കടലാടിയും നന്നായി അരച്ചുചേർത്ത് ഇളക്കി മൂടിവെക്കുക.പിന്നീടു ചെറു ചൂടോടെ ആവശ്യത്തിന്‌ ഉപ്പ് ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴിനന്നായി പിഴിഞ്ഞുമാറ്റാൻ മറക്കരുത്‌.

click me!