വെട്ടു കേക്ക് തയ്യാറാക്കാം

By Neenu SamsonFirst Published Jan 26, 2019, 5:06 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് വെട്ടു കേക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്നാക്കുകളിലൊന്നാണ് ഇത്. അടിപൊളി  വെട്ടു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

മൈദ                                           2  കപ്പ്
മുട്ട                                                2 എണ്ണം
പഞ്ചസാര                                  മുക്കാൽ കപ്പ്
ഉപ്പ്                                                ഒരു നുള്ള്
ബേക്കിംഗ് സോഡാ                 മുക്കാൽ ടീസ്പൂൺ 
ഏലയ്ക്ക                                    5 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം പഞ്ചസാരയും ഏലയ്ക്കായും ഒരുമിച്ച് പൊടിച്ചെടുക്കാം. 

ശേഷം രണ്ട് മുട്ട മിക്സിയിൽ അടിച്ചെടുക്കുക.  ഇനി മുട്ടയും പഞ്ചസാരയും ഉപ്പും ബേക്കിംഗ് പൗഡറും യോജിപ്പിച്ചെടുക്കുക. 

ശേഷം മൈദ  അല്പം അല്പമായി ചേർത്ത് ചപ്പാത്തി മാവ് പോലെ ആക്കിയെടുക്കാം . ഒട്ടും വെള്ളം ചേർക്കരുത്. 

ഇനി ഇത് ഒരു മണിക്കൂർ വച്ചതിന് ശേഷം വറുത്തെടുക്കാം. 

click me!