ദഹനപ്രശ്‌നം പതിവാണെങ്കില്‍ ഭക്ഷണശേഷം ചെയ്യേണ്ടത്...

By Web TeamFirst Published Jan 24, 2019, 4:59 PM IST
Highlights

പതിവ് ദഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതൊഴിവാക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതോടൊപ്പം തന്നെ ദഹനത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും വേണം

ചിലര്‍ക്ക് എന്ത് കഴിച്ചാലും ദഹനപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടേയിരിക്കും. ഇത്തരം പതിവ് ദഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതൊഴിവാക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതോടൊപ്പം തന്നെ ദഹനത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും വേണം. ഇതിന് ഭക്ഷണശേഷം ചെയ്യാവുന്ന മൂന്ന് കാര്യങ്ങളാണ് പറയുന്നത്. 

ഒന്ന്...

ഭക്ഷണശേഷം ജീരകം കഴിക്കുന്നതാണ് ഇതില്‍ ഒന്നാമത്തെ മാര്‍ഗം. ദഹനം സുഗമമാക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ജീരകം. അതിനാല്‍ തന്നെയാണ് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമെല്ലാം ഭക്ഷണശേഷം ജീരകം നല്‍കുന്നത്. വയറ്റിനകത്ത് ഗ്യാസ് പെരുകുന്നത് തടയാനും, വയറുവേദനയുണ്ടാകാതിരിക്കാനും, ദഹനാവയവങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ഇത് സഹായകമാണ്. 

രണ്ട്...

ഭക്ഷണം കഴിച്ച ശേഷം ബദാം കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നയിനം ബാക്ടീരിയകളെ ഉത്പാദിപ്പിക്കാനാണ് ഇത് സഹായിക്കുക. 

മൂന്ന്...

അയമോദകവും ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിവുള്ള ഔഷധമാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് അല്‍പം അയമോദകം എടുത്ത് വായിലിട്ട് ചവച്ചാല്‍ മതിയാകും. ഇത് വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് തടയാനും ഏറെ സഹായകമാണ്.
 

click me!