വീട്ടിലുണ്ടാക്കാം സ്വാദൂറും പാവ് ബാജി

By Lekshmi HarikrishnanFirst Published Nov 1, 2018, 12:47 PM IST
Highlights

പാവ് ബാജി എന്ന വടക്കേ ഇന്ത്യൻ വിഭവം ഇഷ്ടമില്ലാത്തവർ ആരും കാണില്ല.  കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഈ വിഭവം ഉണ്ടാക്കി കൊടുക്കാം. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പാവ് ബാജി. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

ബൺ                                 1 പാക്കറ്റ് 
ഉരുളക്കിഴങ്ങ്                     1 എണ്ണം( വലുത് )
സവാള                               1 വലുത്
ക്യാരറ്റ്                               1 എണ്ണം (മീഡിയം)
പച്ചമുളക്                           3  എണ്ണം 
തക്കാളി                            1 വലുത് 
മഞ്ഞൾപൊടി                   1/2 ടീസ്പൂൺ 
മുളക് പൊടി                      2 ടീസ്പൂൺ 
ഗരം മസാല പൊടി            1 ടേബിൾ സ്പൂൺ 
ചാറ്റ് മസാല                      1 ടീസ്പൂൺ 
എണ്ണ, ഉപ്പ്                        ആവശ്യത്തിന് 
ഇഞ്ചി, വെളുത്തുള്ളി 
പേസ്റ്റ്                                1 ടീസ്പൂൺ
സോയ സോസ്    :         1 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം അല്പം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, തക്കാളി ഇവ വഴറ്റുക. വഴന്നു വരുമ്പോൾ ഉപ്പും, സോയ സോസ്, പൊടികൾ എല്ലാം കൂടി ഇട്ടു നന്നായി വഴറ്റുക. ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇട്ടു നന്നായി മിക്സ്‌ ചെയ്തു വെള്ളം ഒഴിച്ച് അടച്ചു വെക്കുക.

വെള്ളം വറ്റി വരുമ്പോൾ തീ ഓഫ് ആക്കി തണുക്കട്ടെ. ഇനി ബൺ പകുതി ആക്കി മുറിച്ചു തവയിൽ നെയ് ഒഴിച്ച് 2 വശം ചൂടാക്കി എടുക്കുക. ചെറുതായി റോസ്‌റ്റായാൽ വാങ്ങി വെക്കുക. ഇനി നേരത്തെ വേവിച്ചു വെച്ച മസാലക്കൂട്ട് മിക്സിയിൽ അരച്ചെടുക്കുക.

ഇനി ബൺ അതിൽ മുക്കി കഴിക്കാം. ഇഷ്ടമുള്ളവർക്ക് നാരങ്ങ പിഴിഞ്ഞ് ചേർക്കാം, ഗ്രീൻപീസ് വേവിച്ചു ചേർക്കാം. അതൊക്കെ അവരവരുടെ സ്വാദിന് അനുസരിച്ച്. മല്ലിയില ഇഷ്ടമുള്ളവർക്ക് അതിനു മീതെ തൂവി ഉപയോഗിക്കാം.

തയ്യാറാക്കിയത് : ലക്ഷ്മി ഹരികൃഷ്ണൻ

click me!