റവ ഡയമണ്ട് കട്സ് തയ്യാറാക്കാം

By Neenu SamsonFirst Published Jan 28, 2019, 9:03 AM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകളിലൊന്നാണ് റവ ഡയമണ്ട് കട്സ്. അടിപൊളി റവ ഡയമണ്ട് കട്സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

റവ                                                                       1 കപ്പ്
നെയ്യ്                                                              അര ടേബിൾ സ്പൂൺ
മുളകു പൊടി                                              അര ടീസ്പൂൺ
ബേക്കിംഗ് സോഡാ                                  കാൽ ടീസ്പൂൺ 
കസൂരി മേത്തി                                          അര ടീസ്പൂൺ
വെള്ളം                                                        ആവശ്യത്തിന്
ഉപ്പ്                                                                 ആവശ്യത്തിന്
വെളിച്ചെണ്ണ                                         വറുക്കുന്നതിന് വേണ്ടി 

തയ്യാറാക്കുന്ന വിധം...

ആദ്യം റവ മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. 

നെയ്യും മുളകുപൊടിയും ബേക്കിംഗ് സോഡയും ഉപ്പും ചേർക്കുക.

കസൂരി മേത്തിയും കൈവെള്ളയിൽ വച്ച് നന്നായി തിരുമ്മിയ ശേഷം ചേർത്ത് കൊടുക്കുക.

  ഇനി അല്പം അല്പമായി വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചു എടുക്കുക. 

ശേഷം അര മണിക്കൂർ നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കാം.

ശേഷം ചപ്പാത്തി പലകയിൽ വച്ച് പരത്തി ഡയമണ്ട് ഷേപ്പിൽ കട്ട് ചെയ്തെടുത്ത് എണ്ണയിൽ വറുത്തു കോരാം.

click me!