ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി തയ്യാറാക്കാം

Published : Feb 22, 2019, 09:29 AM IST
ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി തയ്യാറാക്കാം

Synopsis

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി. സ്വാദൂറും ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

 തയ്യാറാക്കാൻ വേണ്ട ചേരുവകൾ....

ഉണക്കച്ചെമ്മീൻ                                        ഒരു കപ്പ്
   തേങ്ങാപ്പീര                                            രണ്ട് കപ്പ്
  വറ്റൽമുളക്                                             10 എണ്ണം
      ഉപ്പ്                                                      ആവശ്യത്തിന്
  ചുവന്നുള്ളി                                              6 എണ്ണം 
 വെളുത്തുള്ളി                                           5 എണ്ണം 
  കറിവേപ്പില                                          രണ്ട് തണ്ട്
    പുളി                                                നെല്ലിക്ക വലുപ്പത്തിൽ

  തയ്യാറാക്കുന്ന വിധം...

ആദ്യം ഉണക്കചെമ്മീൻ വറുത്തെടുക്കണം.

ശേഷം വറ്റൽ മുളക് വറുത്തെടുക്കണം.

അവസാനം തേങ്ങയും മറ്റ് ചേരുവകളും ചേർത്ത് വറുത്തെടുക്കുക. എണ്ണ ചേർക്കേണ്ട ആവശ്യമില്ല.‌‌
ബ്രൗൺ നിറം ആകുന്നത് വരെ വറുക്കുക.

ഇനി എല്ലാം കൂടി മിക്സ് ചെയ്ത് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.


 

PREV
click me!

Recommended Stories

കൊളസ്ട്രോൾ കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
പ്രായം കൂടുമ്പോൾ ക്ഷീണം തോന്നുന്നുണ്ടോ? പ്രോട്ടീൻ കുറവാകാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ